സംസ്ഥാനത്ത് എത്ര പക്ഷികളുണ്ട്? വംശനാശത്തിെൻറ വക്കിലെത്ര?
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വംശനാശഭീഷണി നേരിടുന്ന പക്ഷിയിനങ്ങൾ ഏറെ. തെരഞ്ഞെടു ക്കപ്പെട്ട 14 തേദ്ദശ സ്ഥാപനങ്ങളിലെ പക്ഷികളെ സംബന്ധിച്ച് വനം വകുപ്പ് പുറത്തിറക് കിയ പോസ്റ്ററിലാണ് ദേശാടനപ്പക്ഷികളെയും വംശനാശം നേരിടുന്ന ഇനങ്ങളെയും സംബന്ധി ച്ച വിവരങ്ങളുള്ളത്.
കന്യാസ്ത്രീകൊക്ക്, ചെറിയ പുള്ളിപരുന്ത്, വലിയ പുള്ളിപരുന്ത ്, തോട്ടികഴുകൻ, കിഴക്കൻ നട്ട്, കടൽക്കാട്, ആൽകിളി തുടങ്ങിയവ വംശനാശത്തിൻറ പട്ടിക യിലാണ്. തിരുവനന്തപുരം, തിരുവല്ല, കളമശ്ശേരി, നിലമ്പൂർ നഗരസഭകൾ, കുളത്തൂപ്പുഴ, പാ റത്തോട്, കുമളി, കോടംതുരുത്ത്, മാടത്തറ, ഏലപ്പള്ളി, കാക്കൂർ, മാടായി, വൈത്തിരി, കുമ്പള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 2500 ഓളം വരുന്ന പക്ഷിനിരീക്ഷകരാണ് പഠനം നടത്തിയത്.
തിരുവനന്തപുരം കോർപറേഷൻ പ്രദേശത്ത് 237 ഇനം പക്ഷികൾ കാണപ്പെടുന്നു. 82 ദേശാടന ഇനങ്ങൾ വന്നുപോകുന്നുണ്ട്. കളമശ്ശേരി നഗരസഭ പരിധിയിലാണ് തോട്ടിക്കഴുകനുള്ളത്. തേക്കടി തടാകവും കടുവസേങ്കതവുമുള്ള കുമളി പഞ്ചായത്തിൽ 248 ഇനം പക്ഷികളുണ്ട്. 55 ഇനങ്ങൾ വിരുന്നുവരുന്നവയാണ്. ഇവിടെയും 14 ഇനങ്ങൾ വംശനാശ ഭീഷണിയിലാണ്.
ഏറ്റവും കൂടുതൽ ദേശാടനപ്പക്ഷികൾ എത്തുന്നത് ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് പഞ്ചായത്തിലാണ്-71 ഇനങ്ങൾ. കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിൽ 67 ഇനം പക്ഷികൾ ദേശാടനത്തിന് വരുന്നു.
കേരളത്തിലെ പക്ഷിനിരീക്ഷണസമൂഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടത്തിവന്നിരുന്ന പക്ഷിപഠന/നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലായിടത്തെയും പക്ഷി വൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ തയാറാക്കിവരുന്നതായി പ്രമുഖ പക്ഷിനിരീക്ഷകൻ ഡോ.പി.ഒ. നമീർ പറഞ്ഞു. ഇതിെൻറ ആദ്യഘട്ടമെന്ന നിലയിലാണ് വനം വകുപ്പിെൻറ സഹകരണത്തോടെ 14 തദ്ദേശ സ്ഥാപനങ്ങളുടെ പോസ്റ്റർ തയാറാക്കിയത്.
ഓരോ പഞ്ചായത്തിലെയും പക്ഷികളുടെ എണ്ണം, ദേശാടനപ്പക്ഷികള്‍, വംശനാശഭീഷണി നേരിടുന്നവ, ദേശ്യജാതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും പക്ഷി സര്‍വേകളിൽ പങ്കെടുക്കുന്ന സന്നദ്ധസംഘടനകളുടെയും പക്ഷിനിരീക്ഷകരുടെയും വിവരങ്ങളും ചേര്‍ത്തിരിക്കുന്നു.
വർഷങ്ങൾക്കുശേഷം വീണ്ടുമൊരു പഠനം നടത്തുേമ്പാൾ കാലാവസ്ഥമാറ്റമടക്കമുള്ളവ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഏങ്ങനെ ബാധിെച്ചന്നും ഏതൊക്കെ പക്ഷിയിനങ്ങളിൽ വർധനയുണ്ടായെന്നും വംശനാശം സംഭവിച്ചുവെന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാകുമെന്ന് നമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
