Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപക്ഷിപ്പനി: നിയന്ത്രണം...

പക്ഷിപ്പനി: നിയന്ത്രണം ലംഘിച്ച് കടത്തിയ കോഴിയിറച്ചി പിടികൂടി

text_fields
bookmark_border
പക്ഷിപ്പനി: നിയന്ത്രണം ലംഘിച്ച് കടത്തിയ കോഴിയിറച്ചി പിടികൂടി
cancel

മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ല ഭരണകൂടങ്ങൾ എർപ്പെടുത ്തിയ നിയന്ത്രണം ലംഘിച്ച് കടത്തിയ കോഴിയിറച്ചി പിടികൂടി. കോഴിക്കോട് മുക്കത്ത് വെച്ചാണ് ഓട്ടോറിക്ഷയിൽ കടത്തിയ ക ോഴിയിറച്ചി പിടികൂടിയത്.

മഞ്ചേരി ഭാഗത്ത് നിന്ന് പൂനൂർ മേഖലയിലെ ഹോട്ടലുകളെ ലക്ഷ്യമിട്ട് എത്തിച്ച 123 കിലോ കോഴിയിറച്ചിയാണ് മുക്കം പൊലീസും നഗരസഭ ആരോഗ്യ വകുപ്പും വ്യാപാരികളും ചേർന്ന് പിടികൂടിയത്.

ശനിയാഴ്ച രാവിലെ കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിലെ കാരശ്ശേരി ബാങ്കിന് സമീപമാണ് കോഴികടത്ത് പിടികൂടിയത്. മുക്കത്ത് വെള്ളിയാഴ്ച ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി കോഴിക്കടകൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ഇതിന്‍റെ മറവിലാണ് കോഴിക്കടത്ത്. പിടികൂടിയ കോഴിയിറച്ചി ആരോഗ്യ വകുപ്പ് നശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbird flue
News Summary - bird flue unauthorized chicken seized from mukkam
Next Story