Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപക്ഷിപ്പനി: ഇറച്ചി...

പക്ഷിപ്പനി: ഇറച്ചി കഴിക്കുന്നത്​ സുരക്ഷിതമോ ?

text_fields
bookmark_border
പക്ഷിപ്പനി: ഇറച്ചി കഴിക്കുന്നത്​ സുരക്ഷിതമോ ?
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിനൊപ്പം പക്ഷിപനിയും പടരുകയാണ്​. മധ്യപ്രദേശ്​, കേരള, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഗുജറാത്ത്​​ എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപനി സ്ഥിരീകരിച്ചിട്ടുണ്ട്​. കോവിഡിന്​ പുറമേ പക്ഷിപ്പനി ഭീഷണി കൂടി ഉയർന്നതോടെ സംസ്ഥാനങ്ങളെല്ലാം അതീവ ജാഗ്രതയാണ്​ പുലർത്തുന്നത്​. അതേസമയം, പക്ഷിപനി പടർന്നതോടെ ഇറച്ചി ഭക്ഷ്യയോഗ്യമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്​.

ഇതുമായി ബന്ധപ്പെട്ട്​ 2005ൽ ലോകാരോഗ്യ സംഘടന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്​. 75 ഡിഗ്രി സെൽഷ്യസ്​ താപനിലയിൽ പാചകം ചെയ്യുന്ന ഇറച്ചിയാണെങ്കിൽ പക്ഷിപ്പനി സംബന്ധിച്ച്​ ആശങ്ക വേണ്ടെന്നാണ്​ ലോകാരോഗ്യസംഘടനയുടെ സർക്കുലർ. പ​ക്ഷിപ്പനിക്ക്​ കാരണമാകുന്ന എച്ച്​ 5 എൻ 1 വൈറസിന്​ ഇൗ താപനിലയെ അതിജീവിക്കാനാവില്ല.

അതേസമയം, പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി നേരിട്ട്​ ബന്ധം പുലർത്തുന്ന മനുഷ്യരിലേക്ക്​ രോഗം പടരാം. അതുകൊണ്ട്​ പക്ഷിപ്പനി ബാധിച്ച പ്രദേശത്തെ പക്ഷികളെ കൊന്നൊടുക്കുകയാണ്​ സാധാരണയായി രാജ്യങ്ങൾ ചെയ്യാറ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bird FluMeat
News Summary - Bird Flu Outbreak: Is it safe to consume meat
Next Story