കോഴിക്കോട്ടെ പക്ഷിപ്പനി: കോഴികളെ നാളെ കൊന്നൊടുക്കും, ചാത്തമംഗലത്ത് സ്കൂൾ അവധി
text_fieldsചാത്തമംഗലം (കോഴിക്കോട്): പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ സർക്കാർ പ്രാദേശിക കോഴിവളർത്തുകേന്ദ്രത്തിലെ (റീജനൽ പോൾട്രി ഫാം) കോഴികളെ വെള്ളിയാഴ്ച മുതൽ കൊന്നൊടുക്കും. കൂടാതെ, കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കും.
വെള്ളിയാഴ്ച പ്രദേശത്തെ മൂന്നു സ്‌കൂളുകള്‍ക്ക് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍.ഇ.സി ഗവ. വി.എച്ച്.എസ്.എസ്, ആര്‍.ഇ.സി ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലെ തീരുമാനമനുസരിച്ചാണ് കൊന്നൊടുക്കുന്നത്.
ഇതിനായി ആറ് അംഗങ്ങളുൾക്കൊള്ളുന്ന 10 സംഘത്തെ മൃഗ സംരക്ഷണ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഡോക്ടർമാർ, ലൈഫ് സ്റ്റോക് ഇൻസ്പെക്ടർമാർ, വളന്റിയർമാർ എന്നിവരടങ്ങുന്നതാണ് ടീമുകൾ. ഇവർ പ്രക്രിയ പൂർത്തിയാക്കിയാൽ 10 ദിവസം ക്വാറന്റീനിൽ പോകും.
ഫാമിൽ നിലവിൽ 11,000 കോഴികളാണുള്ളത്. ഇതിൽ പകുതിയിലേറെ ഒരാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളാണ്. ഇവയെയാണ് ആദ്യം കൊന്നൊടുക്കുക. കോഴികളെ മയക്കിയശേഷം രക്തം പുറത്തുവരാത്തവിധമാണ് കൊല്ലുക. ഇതിനുശേഷം ഫാമിലെ ചൂളയിലിട്ട് സംസ്കരിക്കും. കഴിഞ്ഞദിവസങ്ങളിലെല്ലാം കോഴികൾ ചാകുന്നുണ്ട്.
നിലവിൽ ഫാമിലേക്ക് ആരെയും കടത്തിവിടുന്നില്ല. കോഴിവിതരണവും രോഗം കണ്ടെത്തിയ ജനുവരി ആറിനുതന്നെ നിർത്തിയിരുന്നു. ഫാമിൽ കോഴികളുമായി അടുത്തിടപഴകിയ 15 പേർ ക്വാറന്റീനിലാണ്. ഫാമിലെ ജീവനക്കാർക്ക് ചൂലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെത്തി പ്രതിരോധ മരുന്ന് നൽകി. തൊണ്ടവേദനയും സമാന രോഗലക്ഷണവും കാണിച്ച ജീവനക്കാരുടെ സ്രവ സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്.
കൊന്നൊടുക്കുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ നഷ്ടപരിഹാരം നല്‍കും. ഫാമിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാധ്യതാ പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്ന് പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും അകത്തേക്ക് പ്രവേശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കടകളില്‍ കോഴിവില്‍പന, കോഴി ഇറച്ചി വില്‍പകോഴിക്കോട്ടെ പക്ഷിപ്പനി: നാളെ കോഴികളെ കൊന്നൊടുക്കും, ചാത്തമംഗലത്ത് സ്കൂൾ അവധിന, മുട്ട വിൽപന എന്നിവയും നിരോധിച്ചിട്ടുണ്ട്.