Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ducks
cancel

പക്ഷിപ്പനി സംസ്​ഥാന ദുരന്തമായി പ്രഖ്യാപിച്ചു; രണ്ട്​ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

text_fields
bookmark_border

തിരുവനന്തപുരം: വിവിധ ജില്ലകളിൽ രോഗം സ്​ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്​ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംസ്​ഥാനമൊട്ടാകെ​ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കോട്ടയത്തും ആലപ്പുഴയിലും അതീവ ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. സംസ്​ഥാനത്ത്​ പക്ഷിപ്പനി സ്​ഥിരീകരിച്ചതോടെ കേരളത്തിലെ കോഴിക്കും മുട്ടക്കും തമിഴ്​നാട്​ വിലക്ക്​ ഏർപ്പെടുത്തി​.

പക്ഷിപ്പനിക്കെതിരെ പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്​. 40000ത്തോളം പക്ഷികളെ കൊന്നൊടുക്കും. അതേസമയം വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ​പക്ഷി​ക​ളി​ല്‍ മാ​ത്രം രോ​ഗ​മു​ണ്ടാ​ക്കു​ന്ന​വ​യാ​ണ് ഏ​വി​യ​ന്‍ ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സു​ക​ളി​ലേ​റെ​യും. കേ​ര​ള​ത്തി​ല്‍ ഈ ​രോ​ഗം മ​നു​ഷ്യ​രെ ബാ​ധി​ച്ച​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

എ​ന്നാ​ൽ, രോ​ഗ​ബാ​ധ​യേ​റ്റ പ​ക്ഷി​ക​ളു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തു​ന്ന​വ​ര്‍, പ​രി​പാ​ലി​ക്കു​ന്ന​വ​ര്‍, വ​ള​ര്‍ത്തു പ​ക്ഷി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന കു​ട്ടി​ക​ള്‍, വീ​ട്ട​മ്മ​മാ​ര്‍, ക​ശാ​പ്പു​കാ​ര്‍, വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍മാ​ര്‍, പ​ക്ഷി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ നി​യോ​ഗി​ച്ച​വ​ര്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് രോ​ഗ​ബാ​ധ ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കോട്ടയത്ത് 1650 താറാവുകളാണ് ഇതുവരെ ചത്തത്. ഫാമിലുള്ള 8000ത്തോളം താറാവുകളെയും കൊല്ലും. ജില്ലയിൽ പ്രതിരോധ നടപടിക്ക് അഞ്ച്​ അംഗങ്ങളുള്ള എട്ട് ടീമുകളെ നിയോഗിച്ചുവെന്നും കലക്ടർ വ്യക്തമാക്കി. ആലപ്പുഴയിൽ കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട്​ മേ​ഖ​ക​ളി​ലാ​ണ്​ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്ന​ത്. ​തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​ ​സാ​മ്പി​ള്‍ ഭോ​പാ​ലി​ലെ ജ​ന്തു​രോ​ഗ നി​ർ​ണ​യ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​ത്. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ല്‍നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് രോ​ഗ​മെ​ത്തി​യ​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക​നി​ഗ​മ​നം.

നാലുവർഷത്തിനു ശേഷമാണ് കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തേ 2014ലും 2016ലും താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 2016ൽ നാശം വിതച്ച എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട വൈറസ് പരത്തുന്ന പക്ഷിപ്പനിയാണ് ഇത്തവണയും കുട്ടനാട് മേഖലയിൽ വ്യാപിക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

നീണ്ടൂരിൽ പക്ഷികളെ കൊന്നൊടുക്കുന്നു

നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കാൻ നടപടി തുടങ്ങി. കോട്ടയം ജില്ല കലക്ടര്‍ രൂപീകരിച്ച എട്ട് ദ്രുത കര്‍മ്മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്.

രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറു സംഘങ്ങളെയും പുറത്ത് രണ്ട്​ സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story