ശ്രീജിത്തിെൻറ വീട് പിണറായി സന്ദർശിക്കാത്തത് അഹങ്കാരംകൊണ്ടെന്ന് ബിപ്ലബ് കുമാർ
text_fieldsപറവൂർ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ വീട് പിണറായി വിജയൻ സന്ദർശിക്കാത്തത് അഹങ്കാരംകൊണ്ടാണെന്നും ഇത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ശ്രീജിത്തിെൻറ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് ത്രിപുര സർക്കാർ അഞ്ചുലക്ഷം രൂപ നൽകുമെന്നും ബിപ്ലബ് കുമാർ പ്രഖ്യാപിച്ചു.
ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിെടയാണ് ബിപ്ലബ് കുമാർ വ്യാഴാഴ്ച രാവിലെ എേട്ടാടെ ശ്രീജിത്തിെൻറ വീട്ടിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പറവൂരിൽ എത്തിയിട്ടും ഇവിടം സന്ദർശിക്കാത്തതിെൻറ ബദലായാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടെപട്ട് ബിപ്ലബ് കുമാറിനെ ശ്രീജിത്തിെൻറ വീട്ടിൽ എത്തിച്ചത്.
കേരള മുഖ്യമന്ത്രി ധാർഷ്ട്യം വെടിഞ്ഞില്ലെങ്കിൽ ജനം മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നാടിെൻറ വികസനത്തിന് പകരം പാർട്ടിയുടെ വികസനമാണ് പിണറായിയുടെ ലക്ഷ്യം. ത്രിപുരയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ അന്നത്തെ മുഖ്യമന്ത്രി മാണിക് സർക്കാർ തയാറായില്ല. ത്രിപുര മാതൃകയിൽ കേരളത്തിലും മാറ്റമുണ്ടാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇതിന് തുടക്കമാകും. ഇവിടെ ഇടതുപക്ഷവും കോൺഗ്രസും ബി.ജെ.പിക്ക് തുല്യ എതിരാളികളാണെന്നും ബിപ്ലബ്കുമാർ പറഞ്ഞു.
ശ്രീജിത്തിെൻറ മാതാപിതാക്കളോടും ഭാര്യ അഖിലയോടും സംസാരിച്ച ബിപ്ലബ് കുമാർ, മകൾ ആര്യനന്ദയെ ൈകയിലെടുത്തു. ബി.ജെ.പി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, നേതാക്കളായ പി. ശങ്കരൻകുട്ടി, ഷൈജു, എസ്. ജയകൃഷ്ണൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
പിണറായിയുടെ ഭരണം ജനവിരുദ്ധം
ചെങ്ങന്നൂർ: കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന ഭരണം ദലിത് വിരുദ്ധവും ജനവിരുദ്ധവുമാെണന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ചെങ്ങന്നൂരിൽ എൻ.ഡി.എ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വരാപ്പുഴയിൽ പൊലീസ് തല്ലിക്കൊന്ന ശ്രീജിത്തിെൻറ വീട്ടിൽ താൻ രാവിലെ പോയി. ഇതുവരെ കേരള മുഖ്യമന്ത്രി അവിടെ സന്ദർശിച്ചിട്ടില്ല. സി.പി.എം എല്ലായിടത്തും ഇങ്ങനെയാണ്.
ത്രിപുരയിൽ മണിക് സർക്കാറിെൻറ മണ്ഡലത്തിൽ ഒരു വനവാസി പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടു. മാണിക് സർക്കാർ അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അഹന്തയുടെ ഭരണമാണവർക്ക്. അതിനെ പിഴുതെറിയണം. മാർക്സിസത്തിെൻറ വിത്ത് ഇനി ത്രിപുരയുടെ മണ്ണിൽ മുളക്കില്ല. മണ്ണുതന്നെ മാറി.ചെങ്ങന്നൂരിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ ഒരുവാഹനത്തിൽ യാത്ര ചെയ്ത്, ഒരുമിച്ച് വോട്ട് പിടിക്കുന്നതാണ് നല്ലെതന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് അര കിലോമീറ്റർ അരികെ ബിപ്ലബ്
ചെങ്ങന്നൂർ: മലയാളം അറിയാമായിരുെന്നങ്കിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ താൻ ശരിക്കും വെള്ളം കുടിപ്പിച്ചേനെയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രചാരണാർഥം മാന്നാറിലെ പൊതുയോഗത്തിൽ പങ്കെടുത്തപ്പോഴാണ് ആക്ഷേപപ്രവാഹം. തനിക്കെതിരെ പ്രസംഗം പൊടിപൊടിക്കുേമ്പാൾ അര കിലോമീറ്റർ അകലെ ആലുംമൂട് ജങ്ഷനിൽ എൽ.ഡി.എഫ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മഞ്ഞ കുർത്തയും വെള്ള പൈജാമയുമണിഞ്ഞ് സ്വകാര്യ കാറിൽ സ്റ്റൺ ഗൺ ഏന്തിയ സുരക്ഷഭടന്മാരുടെ അകമ്പടിയോടെയാണ് ബിപ്ലബ് വന്നിറങ്ങിയത്. ‘‘പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, നിങ്ങൾ എല്ലാവർക്കും എെൻറ നമസ്കാരം’’ എന്ന് വ്യക്തമായി മലയാളത്തിൽ പറഞ്ഞ് ആരംഭിച്ച പ്രസംഗത്തിലുടനീളം സി.പി.എമ്മിനെ ആഞ്ഞടിച്ചു. കേരളത്തിലെ സി.പി.എമ്മിനെ ജനം അറബിക്കടലിൽ മുക്കിക്കൊല്ലണം. ഒന്നര ശതമാനം വോട്ട് മാത്രം ബി.ജെ.പിക്കുണ്ടായിരുന്ന ത്രിപുരയിൽ സി.പി.എമ്മിനെ ഒന്നര അടിയിൽ തങ്ങൾ താഴ്ത്തി. സമുദ്രമില്ലാത്ത അവിടെ കുളത്തിലേ സാധിച്ചുള്ളൂ. കേരളത്തിൽ അറബിക്കടലിൽ അങ്ങനെ ചെയ്താൽ ഉപ്പുവെള്ളത്തിൽനിന്ന് ഒരിക്കലും പൊങ്ങിവരില്ല. ദുർഭരണത്താൽ അധികാരത്തിൽനിന്ന് തൂത്തെറിയപ്പെട്ട കോൺഗ്രസിനെക്കുറിച്ച് ഭാവിതലമുറക്ക് അറിയണമെങ്കിൽ കഥ പറഞ്ഞുകൊടുക്കേണ്ടിവരും-ബിപ്ലബ് പരിഹസിച്ചു.
പ്രസംഗം തീരാറായപ്പോൾ പെയ്ത മഴ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ശുദ്ധീകരിക്കാൻ വേണ്ടി ദൈവം നൽകിയ അനുഗ്രഹമാണെന്ന വ്യാഖ്യാനം നൽകാനും ത്രിപുര മുഖ്യമന്ത്രി മറന്നില്ല.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് സജു ഇടക്കല്ലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.എം. വേലായുധൻ, സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
