Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​​ര​​സേ​​ന...

ക​​ര​​സേ​​ന മേ​​ധാ​​വിക്കെതിരെ നടപടി; ടി.എൻ. പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു

text_fields
bookmark_border
Bipin-Rawat-tn-prathapan
cancel

ന്യൂഡൽഹി: പൗ​​ര​​ത്വ പ്ര​​ക്ഷോ​​ഭ​​ത്തെ വി​​മ​​ർ​​ശി​​ച്ച​ ക​​ര​​സേ​​ന മേ​​ധാ​​വി ജ​​ന​​റ​​ൽ ബിപി​​ൻ റാ​​വ​​ത്തിനെതിരെ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ രാഷ്ട്രപതിക്ക് കത്തയച്ചു. വിവാദ പരാമർശത്തിൽ ക​​ര​​സേ​​ന മേ​​ധാ​​വിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതാപൻ കത്തയച്ചത്. ക​​ര​​സേ​​ന മേ​​ധാ​​വിയുടെ രാഷ്ട്രീയച്ചുവയുള്ള പരസ്യപ്രസ്താവന നിയമലംഘനമാണെന്നും പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പൗ​​ര​​ത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച ക​​ര​​സേ​​ന മേ​​ധാ​​വി ഡ​​ൽ​​ഹി​​യി​​ലെ ഒ​​രു ച​​ട​​ങ്ങി​​ൽ നടത്തിയ സം​​സാ​​രമാണ് വി​​വാ​​ദ​​ത്തി​​ലായത്. ദൂ​​ര​​വ്യാ​​പ​​ക പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കു​​ന്ന ​പ്രസ്​താവനയിൽ അ​​മ്പ​​ര​​ന്ന പ്ര​​തി​​പ​​ക്ഷ​​വും പൗ​​ര​​സ​​മൂ​​ഹ​​വും മു​​ൻ സേ​​ന മേ​​ധാ​​വി​​ക​​ളും റാവത്തിനെതിരെ രം​​ഗ​​ത്തു​​വ​​ന്നിരുന്നു.

പൗ​​ര​​ത്വ പ്ര​​ക്ഷോ​​ഭ​​ത്തി​​നെ​​തി​​രെ ക​​ര​​സേ​​ന​​യു​​ടെ കി​​ഴ​​ക്ക​​ൻ ക​​ര​​സേ​​നാ ക​​മാ​​ൻ​​ഡ​​ർ ന​​ട​​ത്തി​​യ പ്ര​​സ്​​​താ​​വ​​ന​​ക്കു​ പി​​ന്നാ​​ലെ​​യാ​​ണ്​​ ക​​ര​​സേ​​ന മേ​​ധാ​​വി​​​യു​​ടെ ഇ​​ട​​പെ​​ട​​ൽ. ‘അ​​നു​​ചി​​ത​​മാ​​യ ദി​​ശ​​യി​​ൽ ജ​​ന​​ത്തെ ന​​യി​​ക്കു​​ന്ന​​വ​​ര​​ല്ല നേ​​താ​​ക്ക​​ൾ’ എ​​ന്ന്​ പ​​റ​​ഞ്ഞു​​ തു​​ട​​ങ്ങി​​യ ക​​ര​​സേന മേ​​ധാ​​വി, തു​​ട​​ർ​​ന്ന്​ പൗ​​ര​​ത്വ ​​പ്ര​​ക്ഷോ​​ഭ​​ത്തെ പേ​​രെ​​ടു​​ത്തു​​ പ​​റ​​ഞ്ഞ്​ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

‘‘നേ​​താ​​ക്ക​​ൾ ന​​യി​​ക്കു​​ന്ന​​വ​​രാ​​ക​​ണം. നാ​​മി​​ന്ന്​ ധാ​​രാ​​ളം കോ​​ള​​ജു​​ക​​ളി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും കാ​​ണു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​ പോ​​ലെ ഉ​​ചി​​ത​​മ​​ല്ലാ​​ത്ത മാ​​ർ​​ഗ​​ത്തി​​ൽ ജ​​ന​​ത്തെ ന​​യി​​ക്കു​​ന്ന​​വ​​ര​​ല്ല നേ​​താ​​ക്ക​​ൾ. ന​​ഗ​​ര​​ങ്ങ​​ളി​​ലും പ​​ട്ട​​ണ​​ങ്ങ​​ളി​​ലും തീ​​വെ​​പ്പി​​നും അ​​ക്ര​​മ​​ത്തി​​നു​​മാ​​ണ്​ ജ​​ന​​ക്കൂ​​ട്ട​​ത്തെ അ​​വ​​ർ ന​​യി​​ക്കു​​ന്ന​​ത്. ഇ​​ത​​ല്ല നേ​​തൃ​​ത്വമെന്നും റാ​​വ​​ത്ത്​ പറഞ്ഞു.

ശ​​രി​​യാ​​യ ദി​​ശ​​യി​​ൽ ന​​യി​​ക്കു​​ന്ന, ശ​​രി​​യാ​​യ ഉ​​പ​​ദേ​​ശം ന​​ൽ​​കു​​ന്ന ഒ​​രാ​​ളാ​​യി​​രി​​ക്ക​​ണം നേ​​താ​​വ്​ എ​​ന്നും താ​​ൻ ന​​യി​​ക്കു​​ന്ന ജ​​ന​​ത്തെ താ​​ൻ ശ്ര​​ദ്ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന്​ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന ആ​​ൾ​​കൂ​​ടി​​യാ​​ക​​ണം നേ​​താ​​​വെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian presidenttn prathapanBipin RawatCAA protest kerala
News Summary - Bipin Rawat Statement: TN Prathapan letter to Indian President for Action -Kerala News
Next Story