Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിപിൻ റാവത്തിനെ...

ബിപിൻ റാവത്തിനെ വിമർശിച്ച്​ അഡ്വ. രശ്​മിത രാമചന്ദ്രൻ; ഫേസ്​ബുക്കിൽ പ്രതിഷേധപ്പെരുമഴ

text_fields
bookmark_border
Resmitha Ramachandran
cancel

ഹെലികോപ്​ടർ അപകടത്തിൽ മരിച്ച സംയുക്​ത ​ൈസനിക മേധാവി ബിപിൻ റാവത്തിന്‍റെ ചില നിലപാടുകളെ വിമർശിച്ച്​ സുപ്രീംകോടതി അഭിഭാഷകയും പ്രഭാഷകയുമായ അഡ്വ. രശ്​മിത രാമചന്ദ്രൻ ഫേസ്​ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ ​വ്യാപക പ്രതിഷേധം. ഇന്ത്യയുടെ ഭരണ ഘടന സങ്കൽപങ്ങൾ മറികടന്ന്​ ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത് പ്രവർത്തിച്ചു എന്നാണ്​ അവരുടെ കുറിപ്പിലെ മുഖ്യ ആരോപണം. കുറിപ്പ്​ ഏറെ ചർച്ചകൾക്ക്​ വഴിവെച്ചിരിക്കുകയാണ്​. പൗരത്വ പ്രക്ഷോഭ സമര കാലത്ത് ഡൽഹിയിലും കേരളത്തിലും അടക്കം​ സമരവേദികളിൽ സജീവ സാന്നിധ്യമായിരുന്നു അഡ്വ. രശ്​മിത.

അവരുടെ ഫേസ്​ബുക്ക്​ പോസ്റ്റിൽനിന്ന്​:

ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാൻഡർ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കൽപ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചത്. ഈ വേളയിൽ ഇതുംകൂടി ഓർക്കുന്നത്​ നല്ലതാണ്​.

1. രണ്ട് വർഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്​ഥിര പരിശ്രമത്തിന്​ മേജർ ലീതുൽ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമൻഡേഷൻ കാർഡ് സമ്മാനിച്ചിരുന്നു. കലാപ മേഖലകളിലെ സ്​ഥൈര്യം മുൻ നിർത്തിയാണ്​ അത്​ നൽകിയത്​. 2017ൽ ഒരു കാശ്മീരി പൗരനെ തന്‍റെ ജീപ്പിന്‍റെ മുൻവശത്ത് കെട്ടിയിട്ടതിനെത്തുടർന്ന് ഗൊഗോയ് ഒരു വിവാദത്തിൽ കുടുങ്ങിയിരുന്നു.

2. വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്‍റെ നിലപാടും ഒരു തർക്കം സൃഷ്ടിച്ചിരുന്നു. 'വികലാംഗർ' എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെൻഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാർഗമാക്കുകയും ചെയ്യുന്ന സൈനികർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

3. കോംപാറ്റ്​ റോളുകളിൽ വനിതാ സൈനികരെ നിയമിച്ചാൽ യുദ്ധ വേഷങ്ങളിലുള്ള അവർ വസ്ത്രം മാറുന്നതിനിടയിൽ പുരുഷൻമാർ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാൻ ഇടയുണ്ടെന്ന്​ അദ്ദേഹം വിശ്വസിച്ചു.

4. കല്ലെറിയുന്നവർക്കെതിരെ ശക്​തമായി ആയുധങ്ങൾ പ്രയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാൻ കഴിയും.

5. പൗരത്വ പ്രക്ഷോഭക്കാർക്കെതിരെ അദ്ദേഹം ശക്​തമായ പരാമർശങ്ങൾ നടത്തിയിരുന്നു. അതിനാൽ തന്നെ മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല!

പോസ്റ്റിനെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്​. ഒരാൾ മരിച്ചു കഴിയുമ്പോൾ അത്‌ വരെ അയാളെക്കുറിച്ച് പറഞ്ഞതെല്ലാം മാറ്റിപ്പറയുന്നത് ഹിപ്പോക്രസി ആണ്. ഉറച്ച ബോധ്യം ഉള്ള കാര്യം മാറ്റി പറയേണ്ട കാര്യം ഇല്ല. ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കേസ് ഇല്ലാതാകും. അപ്പോഴും നിരപരാധി ആണെന്ന് തെളിയിക്കണമെങ്കിൽ തൽപരകക്ഷികൾ കേസ് വേറെ നടത്തണം. ഇപ്പോഴും രാഷ്ട്രപിതാവിനെയും ഇന്ദിരഗാന്ധിയെയും രക്തസാക്ഷിത്വം കൊണ്ടും വെറുതെ വിടാത്തവർ, കൊന്നവർക്ക് വിഗ്രഹം പണിയുന്നവർ, മാലയിടുന്നവർ, ഇവിടെ പൊങ്കാല ഇടുന്നത് കാണാൻ നല്ല രസം. (ഗാന്ധിജി, ഇന്ദിര, രാജീവ് തുടങ്ങിയവർക്കെതിരെയും എനിക്ക് വിമർശനം ഉണ്ട്‌ എന്നത് വേറെ കാര്യം )

വ്യക്തികളുടെ ക്രൈം കേസുകൾ abate ചെയ്യപ്പെടാം. ഒരു സ്ഥാനത്തിരുന്നു ചെയ്ത തെറ്റുകൾ abate ചെയ്യപ്പെടില്ല, മരണം കൊണ്ടും -ഒരാൾ കുറിക്കുന്നു.

പുറത്തുള്ള ശത്രുവിനേക്കാൾ അപകടകാരി അകത്തുള്ളവർ തന്നെയാണെന്നും ഈ പോസ്റ്റിലൂടെ അവരെ തിരിച്ചറിയാനായെന്നും ഉള്ള ഒരാളുടെ കമന്‍റിന്​ മറുപടിയായി അതെ, നമുക്ക്​ അത്തരക്കാർക്കെതിരെ നടപടിയെടുക്കാം. ആദ്യം രാഷ്​ട്രപിതാവിനെ കൊലപ്പെടുത്തിയ അകത്തെ ശത്രുക്കൾക്കെതിരെ നടപടി എടുത്തു ​െകാണ്ട്​ തുടങ്ങാം എന്നും രശ്​മിത മറുപടി നൽകിയിട്ടുണ്ട്​. രശ്​മിത രാമചന്ദ്രന്‍റെ ഫേസ്​ബുക്ക്​ കുറിപ്പിനെതിരെ സംഘ്​ പരിവാർ അനുകൂലി ശ്രീജിത്ത്​ രാമചന്ദ്രൻ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bipin Rawatmilitary helicopter crashrashmitha ramachandran
News Summary - bipin rawat criticized by reshmitha ramachandren
Next Story