ബിപിന്‍ വധം:പ്രതിയുടെ ഭാര്യയുടെ അറസ്റ്റ് അന്യായം –ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: ബിപിന്‍ വധക്കേസിൽ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിനയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടനെ വിട്ടയക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഭര്‍ത്താവിന് നേരെ കുറ്റാരോപണമുണ്ടെന്നു കരുതി ഒരു സ്ത്രീയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അറസ്റ്റിന് ന്യായം ചമക്കാന്‍ കള്ളക്കേസുകള്‍ പൊലീസ് സൃഷ്ടിക്കുകയാണ്.
ഫൈസല്‍ വധക്കേസിലെ കുറ്റവാളികളെ നീതിപൂർവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ച മനഃപൂര്‍വമായ വീഴ്ചയാണ് ബിപിന്‍ വധത്തിനിടയാക്കിയത്. ആ കൊലപാതകത്തിലെയും കുറ്റവാളികളെ ശിക്ഷിക്കണം. പക്ഷേ, കുറ്റാരോപിതരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള പൊലീസ് കൈയേറ്റം നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
