Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബയോഗ്യാസ് പ്ലാൻറ്...

ബയോഗ്യാസ് പ്ലാൻറ് അപകടത്തിൽ മരണം മൂന്നായി

text_fields
bookmark_border
ബയോഗ്യാസ് പ്ലാൻറ് അപകടത്തിൽ മരണം മൂന്നായി
cancel

മഞ്ചേരി: മലപ്പുറം എടവണ്ണയിൽ ബയോഗ്യാസ് പ്ലാൻറിലെ വിഷവാതകം ശ്വസിച്ച്​ ഇതരസംസ്​ഥാന തൊഴിലാളിയടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ എടവണ്ണ പത്തപ്പിരിയത്താണ്​ നാടിനെ നടുക്കിയ ദുരന്തം. നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി മാമൂട്ടിൽ ജോണി​​െൻറ മകൻ ജോമോൻ (36), ഉപ്പട ആനക്കല്ലിലെ കാരശ്ശേരി വിനോദ് (38), ബിഹാർ ദാലിയ ജഗദീഷ്​പുരിലെ ജംനപ്രസാദി​​െൻറ മകൻ അജയ് കുമാർ (24) എന്നിവരാണ് മരിച്ചത്​.

പത്തപ്പിരിയം പെരുവിൽകുണ്ടിലെ വലിയതൊടു-മാടശ്ശേരി റോഡിൽ റബർ ഉൽപാദക സംഘത്തിന്​ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസ്​ ടാങ്ക് നന്നാക്കുന്നതിനിടെയാണ്​ അപകടം. പാൽ ഷീറ്റാക്കി ഉണക്കുന്ന ഈ സ്ഥാപനത്തിലെ ബയോഗ്യാസ്​ പ്ലാൻറ്​ ജോമോ​​​െൻറ കീഴിലുള്ള ഏജൻസി മൂന്നുമാസം മുമ്പ് നിർമിച്ച് നൽകിയതായിരുന്നു. സ്ഥാപനത്തിലെ ജോലിക്കാർ പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസടുപ്പ്​ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് തകരാർ പരിശോധിക്കാൻ ജോമോനും സഹായി വിനോദും എത്തിയത്.

രാവിലെ എ​േട്ടാടെ സ്​ഥലത്തെത്തിയ ഇവർ​ ടാങ്കിലെ മലിനജലം മോ​ട്ടോർ ഉപയോഗിച്ച്​ മറ്റൊരു ടാങ്കിലേക്ക്​ മാറ്റിയിരുന്നു. പിന്നീട്​ വിനോദാണ് പത്തടിയോളം താഴ്ചയുള്ള ടാങ്കിലിറങ്ങിയത്. ഇദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ജോമോനും റബർ ഉൽപാദക സംഘത്തിലെ തൊഴിലാളി പത്തപ്പിരിയം പെരുവിൽകുണ്ടിലെ പനനിലത്ത് ഷുക്കൂറും രക്ഷാപ്രവർത്തനത്തിനിറങ്ങി. ഇതിനിടെ, വിഷവായു ശ്വസിച്ച്​ ജോമോനും വിനോദും ടാങ്കിനകത്ത്​ ബോധരഹിതരായി. ടാങ്കി​​​െൻറ പകുതിയോളമിറങ്ങിയ ഷുക്കൂർ ഇരുവരും വീണുകിടക്കുന്നത്​​ കണ്ട്​ പുറത്തെത്തിക്കാനുള്ള കയറെടുക്കാൻ മുകളിലേക്ക്​ തന്നെ കയറി. ഈ സമയത്താണ് സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളിയായ അജയ് കുമാർ ടാങ്കിലിറങ്ങിയത്. ഇയാളും ബോധരഹിതനായി. തിരുവാലിയിൽനിന്ന്​ അഗ്​നിശമനസേന എത്തിയാണ് ഇവരെ പുറത്തെടുത്തത്. ജോമോനും അജയ്കുമാറും എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും വിനോദ് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലുമാണ്​ മരിച്ചത്​.

എടവണ്ണയിലെ ട്രോമാകെയർ, ഇ.ആർ.എഫ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എടവണ്ണ എസ്.ഐ വിജയകുമാറി​​​െൻറ നേതൃത്വത്തിൽ ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹങ്ങൾ ചൊവ്വാഴ്ച പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മിണിയാണ് ജോമോ​​​െൻറ മാതാവ്. ഭാര്യ: ജിജി എന്ന മോണിയ (വെറ്റിലപ്പാറ). മക്കൾ: ഡിയോൺ, ലിയോൺ. സഹോദരങ്ങൾ: ജിജി, ജെയ്സി. വിനോദി​​​െൻറ ഭാര്യ: പരേതയായ പ്രജുല. മക്കൾ: ശ്രീനന്ദന, സച്ചിൻ, സംജിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsAccident NewsAccident Newsbio gasgas plant
News Summary - biogas plant accident -kerala news
Next Story