Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം ശ്രീ: യു.ഡി.എഫ് ബി.ജെ.പിയുടെ ബി ടീം -ബിനോയ് വിശ്വം

text_fields
bookmark_border
പി.എം ശ്രീ: യു.ഡി.എഫ് ബി.ജെ.പിയുടെ ബി ടീം -ബിനോയ് വിശ്വം
cancel
camera_alt

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: പി.എം ശ്രീയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതിലൂടെ ബി.ജെ.പിയുടെ ബി ടീമാണ് കേരളത്തിലെ യു.ഡി.എഫ് എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കളവാണെന്ന്, കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നൽകിയ മറുപടിയോടെ വ്യക്തമായി. കേരളത്തില്‍ പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ലെന്ന്, കോണ്‍ഗ്രസ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പി.എം ശ്രീ നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയ ഒരു വാദം കൂടി ഇതോടെ പൊളിഞ്ഞു. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഒരു തരത്തിലുമുള്ള നിയമപരമായ ബാധ്യത ഇല്ലെന്ന വസ്തുത കൂടിയാണ് ഇതോടെ വ്യക്തമാകുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Binoy Viswam: UDF is BJP’s B team on PM SHRI issue
Next Story