മന്ത്രി വിളിച്ചാൽ ഫോണെടുക്കാത്തയാൾ ആർ.എസ്.എസ് നേതാക്കളെ അങ്ങോട്ടുപോയി കാണും; അജിത് കുമാറിനെ ഡി.ജി.പിയാക്കുന്നതിൽ വിയോജിപ്പ് പരസ്യമാക്കി ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: എം.ആർ. അജിത് കുമാറിനെ ഡി.ജി.പിയാക്കുന്നതിലെ വിയോജിപ്പ് പരസ്യമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമൂഹത്തിൽ പലവിധ കാരണങ്ങളാൽ ആരോപണവിധേയനായ ആ പൊലീസ് തലപ്പത്ത് വരില്ല. ആ മഴ പെയ്യില്ലെന്നും മുമ്പ് കുട പിടിക്കാൻ താനില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സംസ്ഥാനത്തെ ഒരു മന്ത്രി ഒരുവട്ടം അല്ല, പലവട്ടം ഫോൺ വിളിച്ചാൽ എടുക്കാൻ തയാറാകാത്ത ഒരാൾ ആർ.എസ്.എസ് നേതാക്കളെ ഒരു വട്ടം അല്ല, പല വട്ടം കാണാൻ പോകുന്നയാൾ, എന്നിങ്ങനെ പലവിധ കാരണങ്ങളാൽ പലപ്പോഴും ആരോപണ വിധേയനായ ആൾ കേരളത്തിലെ പൊലീസ് തലപ്പത്ത് എത്താൻ സാധ്യതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആർ.എസ്.എസ് നേതാക്കളെ അങ്ങോട്ട് പോയി കണ്ട ഒരാൾ പൊലീസ് തലപ്പത്ത് വരുമെന്ന് നിങ്ങളൊക്കെയാണ് പറയുന്നത്. എന്നാൽ താൻ അങ്ങനെ പറയില്ല. അതിന് സാധ്യത കുറവാണ്. ആ മഴക്ക് താൻ കുട പിടിക്കില്ല. ഇങ്ങനെയുള്ള ഒരാൾ ഡി.ജി.പി ആകാൻ സാധ്യത ഇല്ല. മുഖ്യമന്ത്രിക്കും മുന്നണിക്കും ഇക്കാര്യത്തിൽ കാഴ്ചപ്പാടുണ്ട്. കേരളം ഭരിക്കുന്നത് ഇടതുപക്ഷസർക്കാറാണ്. ആ സർക്കാറിന് ഇത്തരം കാര്യങ്ങളെ ഗൗരവത്തോടെ കാണാൻ കെൽപുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

