Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എത്ര മുക്രയിട്ടാലും...

'എത്ര മുക്രയിട്ടാലും എന്‍റെ കൈയിൽനിന്ന് മറുപടി കിട്ടില്ല' - വിവാദ പരാമർശങ്ങളിൽ മറുപടി പറയാതെ ബിനോയ്​ വിശ്വം

text_fields
bookmark_border
എത്ര മുക്രയിട്ടാലും എന്‍റെ കൈയിൽനിന്ന് മറുപടി കിട്ടില്ല - വിവാദ പരാമർശങ്ങളിൽ മറുപടി പറയാതെ ബിനോയ്​ വിശ്വം
cancel

തിരുവനന്തപുരം: ‘ചെറ്റത്തരം’ മുതൽ ‘വീട്ടിൽ പോയി ചോദിക്ക്’ വരെയുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളെ കുറിച്ച ചോദ്യങ്ങളിൽനിന്ന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചിച്ചെങ്കിലും ‘എത്ര മുക്രയിട്ടാലും എന്‍റെ കൈയിൽനിന്ന് മറുപടി കിട്ടില്ല’ എന്നാ’യിരുന്നു ബിനോയിയുടെ മറുപടി.

‘ചെറ്റത്തരം പ്രയോഗം ശരിയാണ് എന്നാണോ’ എന്ന ചോദ്യമുയർന്നപ്പോൾ, അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശ വിവാദത്തിൽ ചോദ്യം ചോദിച്ചയാൾതന്നെ പിന്നീട് പറഞ്ഞതാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെര​ഞ്ഞെടുപ്പ്​ കമീഷൻ രാഷ്ട്രീയ പാർട്ടികൾക്കയച്ച സർക്കുലർ വീണ്ടും ചർച്ചയാക്കിയും രൂക്ഷവിമർശനവുമുന്നയിച്ചും സി.പി.ഐ. ബി.ജെ.പി സീൽ വന്നത്​ തമാശയല്ലെന്നും ഗുരുതര കുറ്റകൃത്യമാണെന്നും ബിനോയ്​ വിശ്വം പറഞ്ഞു. സ്വതന്ത്രവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിയുക്തമായ ഭരണഘടന സ്ഥാപനമാണ് തെരഞ്ഞെടുപ്പ്​ കമീഷൻ. അവരാണ്​ പൊറുപ്പിക്കാനാകാത്ത ഈ വലിയ തെറ്റ് ചെയ്തത്.

എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ചട്ടുകമോ പാദസേവകരോ ആക്കി മാറ്റുന്ന കേന്ദ്രസർക്കാറിന് തെരഞ്ഞെടുപ്പ്​ കമീഷനും പൂർണമായും വഴങ്ങിയെന്നാണ് മനസ്സിലാവുന്നത്​. വോട്ടർമാരോടുള്ള കൊടിയ വഞ്ചനയാണിത്-ബിനോയ്​ വിശ്വം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy ViswamControversyPinarayi Vijayan
News Summary - Binoy Viswam Remains Silent on Controversial Remarks
Next Story