Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനി രാജക്കെതിരെ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി ബിനോയ് വിശ്വം

text_fields
bookmark_border
ആനി രാജക്കെതിരെ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി ബിനോയ് വിശ്വം
cancel

തിരുവനന്തപുരം: ആനി രാജക്കെതിരെ സി.പി.ഐ കേന്ദ്രനേതൃത്വത്തിന് കത്തെഴുതി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തിയെന്നാണ് ജനറൽ സെക്രട്ടറി ഡി. രാജക്ക് നൽകിയ പരാതി.

കഴിഞ്ഞമാസം 25ന് നടന്ന ദേശീയ എക്‌സിക്യൂട്ടിവിന് മുന്നോടിയായിട്ടായിരുന്നു കത്ത്. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഇടത് എം.എൽ.എ എം. മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. മുകേഷിന്‍റെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന ആനി രാജയെ തള്ളി അന്നുതന്നെ ബിനോയ് വിശ്വം രംഗത്തെത്തി. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത് സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനെന്ന നിലയില്‍ മുകേഷ് ഒരു നിമിഷം പോലും എം.എല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് ആനി രാജ പറഞ്ഞത്. മുകേഷ് രാജിവെക്കാന്‍ തയാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണി രംഗത്തെത്തിയത് സർക്കാറിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി.

2021ൽ കാനം രാജേന്ദ്രന്‍ സെക്രട്ടറിയായിരുന്ന സമയത്തും ആനി രാജക്കെതിരെ കത്ത് എഴുതിയിരുന്നു. പൊലീസിലെ സംഘ്പരിവാര്‍ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ചതിന്‍റെ പേരിലായിരുന്നു അന്നത്തെ പരാതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Binoy Vishwam wrote a letter against Annie Raja
Next Story