Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ത​ഭ്രാ​ന്തി​ന്റെ...

മ​ത​ഭ്രാ​ന്തി​ന്റെ വോ​ട്ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ട -ബി​നോ​യ്‌ വി​ശ്വം

text_fields
bookmark_border
മ​ത​ഭ്രാ​ന്തി​ന്റെ വോ​ട്ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ട -ബി​നോ​യ്‌ വി​ശ്വം
cancel
camera_alt

ബി​നോ​യ്‌ വി​ശ്വം

കാ​സ​ർ​കോ​ട്‌: മ​ത​ഭ്രാ​ന്തി​ന്റെ വോ​ട്ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് വേ​ണ്ടെ​ന്നും യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ളോ​ട്​ ന​ല്ല ബ​ന്ധ​മു​ള്ള​വ​രാ​ണ്‌ ഇ​ട​തു​പ​ക്ഷ​മെ​ന്നും വി​ശ്വാ​സി​ക​ളെ ഒ​രി​ക്ക​ലും ശ​ത്രു​വാ​യി ഇ​ട​തു​പ​ക്ഷം കാ​ണു​ന്നി​ല്ലെ​ന്നും സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം. കാ​സ​ർ​കോ​ട്‌ പ്ര​സ്‌ ക്ല​ബി​ൽ മീ​റ്റ്‌ ദ ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​വി​ശ്വാ​സ​ത്തെ മ​ത​ഭ്രാ​ന്താ​യി ക​രു​തു​ന്ന​വ​രോ​ട്‌ എ​ന്നു​മെ​തി​ർ​പ്പാ​ണ്‌. ഭൂ​രി​പ​ക്ഷ- ന്യൂ​ന​പ​ക്ഷ മ​ത​തീ​വ്ര​വാ​ദി​ക​ളോ​ട്‌ ഒ​രു​പോ​ലെ അ​ക​ലം പാ​ലി​ച്ച​വ​രാ​ണ്‌ എ​ൽ.​ഡി.​എ​ഫ്‌. അ​ത് തു​ട​രു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും മ​നു​ഷ്യ​പ​ക്ഷ​ത്തു​നി​ൽ​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ്‌ എ​ല്ലാ ന​ല്ല മ​നു​ഷ്യ​രു​ടെ​യും വോ​ട്ട്​ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ര​മ​ന​ക​ളി​ൽ കേ​ക്കു​മാ​യെ​ത്തി​യ ബി.​ജെ.​പി- ആ​ർ.​എ​സ്‌.​എ​സ്‌ നേ​താ​ക്ക​ളു​ടെ കൈ​മു​ത്താ​ൻ​പോ​യ ക്രി​സ്‌​ത്യ​ൻ മ​ത​മേ​ല​ധ്യ​ക്ഷ​ർ​ക്ക്‌ എ​ഫ്‌.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ ആ​ട്ടി​ൻ​തോ​ലി​ട്ട ചെ​ന്നാ​യ്‌​ക്ക​ളാ​ണ്‌ അ​വ​ര​ന്നെ്‌ മ​ന​സ്സി​ലാ​യി​ട്ടു​ണ്ടാ​കു​മെ​ന്ന്‌ ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. വി​ദേ​ശ​സം​ഭാ​വ​ന നി​യ​ന്ത്രി​ക്കു​ന്ന എ​ഫ്‌.​സി.​ആ​ർ.​എ ബി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്‌ ക്രി​സ്‌​ത്യ​ൻ സ​ഭ​ക​ളു​ടെ​യും മു​സ് ലിം ​ട്ര​സ്‌​റ്റു​ക​ളു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യു​മാ​ണ്‌. ബി.​ജെ.​പി​ക്ക് ക​ടു​ത്ത ന്യ‍ൂ​ന​പ​ക്ഷ​വി​രോ​ധ​മാ​ണ്‌.

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​മാ​യി കോ​ൺ​ഗ്ര​സി​നാ​ണ്‌ ഡീ​ൽ. വ​ട​ക​ര, ബേ​പ്പൂ​ർ മോ​ഡ​ൽ കേ​ലീ​ബി ഡീ​ലാ​ണ്‌ അ​വ​രി​പ്പോ​ഴും തു​ട​രു​ന്ന​ത്‌. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ തെ​ളി​ഞ്ഞ കാ​ര്യ​മാ​ണ​ത്‌. അ​തേ​സ​മ​യം, എ​ൽ.​ഡി.​എ​ഫി​ന് ഡീ​ൽ ജ​ന​ങ്ങ​ളോ​ടാ​ണ്. ബി.​ജെ​പി​യു​ടെ ബ​ന്ധം മൂ​ടി​വെ​ക്കാ​നാ​ണ്‌ രാ​യ്‌​ക്കു​രാ​മാ​നം അ​വ​ർ എ​ൽ.​ഡി.​എ​ഫ്‌- ബി.​ജെ.​പി ഡീ​ൽ ആ​രോ​പി​ക്കു​ന്ന​ത്‌. ഗോ​ൾ​വാ​ൾ​ക്ക​റു​ടെ വി​ചാ​ര​ധാ​ര​യു​ടെ ആ​ശ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​ക​ഞ്ഞ വ​ർ​ഗീ​യ​വാ​ദി​ക​ളാ​യ ബി.​ജെ.​പി​യോ​ട്‌ ഒ​രു കൂ​ട്ടു​കെ​ട്ടി​നും എ​ൽ.​ഡി.​എ​ഫ്‌ ഇ​തു​വ​രെ പോ​യി​ട്ടി​ല്ല. ഇ​നി​യും പോ​വി​ല്ല. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ വി​ക​സ​ന​ത്തി​ന് വോ​ട്ടു​തേ​ടു​ന്ന എ​ൽ.​ഡി.​എ​ഫ്‌ മൂ​ന്നാം ഊ​ഴ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മൂ​ന്നാ​മ​തും എ​ൽ.​ഡി.​എ​ഫ് വ​രു​മെ​ന്ന​ത് യു.​ഡി.​എ​ഫി​നു​മ​റി​യാ​മെ​ന്നും ബി​നോ​യ്‌ വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatesbinoy vishwamKerala Assembly Election 2026
News Summary - Binoy Vishwam says The Left Party should not get the vote of religious fanatics
Next Story