നിലപാട് പറയുന്നതിൽ നേതൃത്വം പലപ്പോഴും പരാജയപ്പെടുന്നു; സി.പി.ഐ മലപ്പുറം ജില്ല സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് രൂക്ഷവിമർശനം
text_fieldsബിനോയ് വിശ്വം
മലപ്പുറം: സി.പി.ഐ മലപ്പുറം ജില്ല സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മന്ത്രിമാർക്കും രൂക്ഷ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് പ്രതിനിധികൾ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പല കാര്യങ്ങളിലും നിലപാട് പറയുന്നതിൽ നേതൃത്വം പലപ്പോഴും പരാജയപ്പെടുന്നു.
എൽ.ഡി.എഫ് യോഗത്തിന് പോകുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ക്ലാസെടുത്ത് നൽകണമെന്ന് പൊതുചർച്ചയിൽ ഒരു പ്രതിനിധി ആവശ്യപ്പെട്ടു. പലപ്പോഴും സി.പി.എം നേതൃത്വത്തിന് മുന്നിൽ പഞ്ചപുച്ഛമടക്കിനിൽക്കുന്ന കാഴ്ചയാണ്. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന വന്നപ്പോൾ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ, അതിൽ നേതൃത്വം പരാജയപ്പെട്ടു.
തുടർഭരണത്തിൽ എല്ലാം പിണറായിയിലേക്ക് കേന്ദ്രീകരിക്കുന്ന ശൈലിയിലേക്ക് സംസ്ഥാന സർക്കാർ മാറി. സി.പി.ഐ മന്ത്രിമാർപോലും പിണറായി സർക്കാർ എന്നാണ് വിശേഷിപ്പിക്കുന്നത്. സി.പി.ഐ വകുപ്പുകൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ കൃത്യമായി നൽകാതെ സി.പി.എം മന്ത്രിമാർ പല പദ്ധതികളുടെ പേരിൽ ചെലവഴിക്കുന്ന സാഹചര്യമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

