ഭാരതാംബക്ക് ആർ.എസ്.എസ് മുഖച്ഛായ അടിച്ചേല്‍പിക്കുന്നത്അംഗീകരിക്കാനാവില്ല -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: രാജ്ഭവനുമായി ബന്ധപ്പെട്ടുണ്ടായ ഭാരതാംബ വിവാദം സി.പി.ഐ ആഗ്രഹിച്ചതല്ലെന്നും ഭാരതാംബക്ക് ആർ.എസ്.എസിന്‍റെ മുഖച്ഛായ അടിച്ചേല്‍പിക്കാന്‍ ആര് വന്നാലും അതംഗീകരിക്കാന്‍ കഴിയില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
സംഘ്പരിവാർ വിധേയത്വം കാണിച്ചുള്ള ഗവർണറുടെ വെല്ലുവിളിക്ക് മുന്നിൽ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൗനംപാലിക്കാനാവില്ല. ഭരണഘടന സ്ഥാപനമാണ് രാജ്ഭവന്‍. ഗവര്‍ണറുടേത് ഭരണഘടനാപദവിയാണ്. അതിനാൽതന്നെ അവിടത്തെ അന്തേവാസിക്ക് ഭരണഘടന മൂല്യങ്ങളും രാജ്യതാൽപര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള കടമയുണ്ട്.
നിര്‍ഭാഗ്യവശാല്‍ ആർ.എസ്.എസ് പശ്ചാത്തലമുള്ള ഗവര്‍ണര്‍ അത് മറന്നു. പ്രധാനപ്പെട്ട ഔദ്യോഗിക ചടങ്ങില്‍ ഭാരതാംബയുടേതെന്ന് അവര്‍ കരുതുന്ന ചിത്രംവെച്ച്, അതിന് മുന്നില്‍ വിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തണമെന്ന് വാശിപിടിച്ചു. ഒരു കമ്യൂണിസ്റ്റ് മന്ത്രിക്ക് ആ വ്യവസ്ഥ അംഗീകരിക്കാനാവില്ല. ആർ.എസ്.എസ് ശാഖയില്‍ മാത്രം കണ്ടുപരിചയമുള്ള ഒരു ഭാരതമാതാവിനെ ഒളിച്ചുകടത്താന്‍ ആര് ശ്രമിച്ചാലും വഴങ്ങില്ലെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. എന്തായാലും രാജ്ഭവന് ആ വാശി ഇപ്പോഴില്ലെന്ന് മനസ്സിലാക്കുന്നു. നിതാന്തമായ കലഹത്തിന് പാര്‍ട്ടിക്ക് താൽപര്യമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയ ശക്തമായ പ്രതിഷേധം ഗവർണറുടെ കണ്ണ് തുറപ്പിച്ചെങ്കില്‍ അത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

