Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെ​ള്ള​പ്പാ​ച്ചി​ലി​ൽ...

വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ണ മൂ​ന്നു ജീ​വ​നു​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി ബി​നോ​യി

text_fields
bookmark_border
വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ണ മൂ​ന്നു ജീ​വ​നു​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി ബി​നോ​യി
cancel
camera_alt

ബി​നോ​യ് ടി. ​കു​ര്യാ​ക്കോ​സ്, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി​യും മ​ക​ൾ ബെ​യാ​ന​യും മ​ക​ൻ ജോ​ഹ​നും

ഏ​റ്റു​മാ​നൂ​ർ: വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ണ ര​ണ്ട​ര വ​യ​സ്സു​കാ​ര​നെ​യും അ​മ്മ​യെ​യും മു​ത്ത​ശ്ശി​യെ​യും യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ മി​നി രാ​ജീ​വ് (52), മ​ക​ൾ ബെ​യാ​ന (26), ബെ​യാ​ന​യു​ടെ മ​ക​ൻ ജോ​ഹാ​ൻ ജോ​ബി (ര​ണ്ട​ര വ​യ​സ്സ്) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കി‍യ ആ​ർ​പ്പൂ​ക്ക​ര മു​ക്കേ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തെ പെ​ണ്ണാ​ർ തോ​ട്ടി​ൽ വീ​ണ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ ബ​ഹ​ളം​കേ​ട്ട് ഓ​ടി​യെ​ത്തി​യ ആ​ർ​പ്പൂ​ക്ക​ര വെ​സ്റ്റ് തൊ​ള്ളാ​യി​രം​ചി​റ ബി​നോ​യി ടി. ​കു​ര്യാ​ക്കോ​സാ​ണ് മൂ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​പ്പൂ​ക്ക​ര ന്യൂ ​ഇ​ന്ത്യ ബൈ​ബി​ൾ ച​ർ​ച്ച് പാ​സ്റ്റ​ർ രാ​ജീ​വും കു​ടും​ബ​വും ആ​ർ​പ്പൂ​ക്ക​ര​യി​ൽ പ്രാ​ർ​ഥ​ന​ക്ക് എ​ത്തി​യ​താ​യി​രു​ന്നു.പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് രാ​ജീ​വ് പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​വ​രെ ഓ​ട്ടോ​യി​ൽ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​ൻ പോ​യി. ഈ ​സ​മ​യം ആ​ർ​പ്പൂ​ക്ക​ര മു​ക്കേ​ൽ പാ​ല​ത്തി​ന് സ​മീ​പം മി​നി​യും ബെ​യാ​ന​യും ജോ​ഹാ​നും നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ജോ​ഹാ​ൻ ഈ ​സ​മ​യം പെ​ണ്ണാ​ർ തോ​ട്ടി​ലേ​ക്ക് വീ​ണു. ഇ​ത് ക​ണ്ട ബെ​യാ​ന കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ തോ​ട്ടി​ലേ​ക്ക് ചാ​ടി. പു​റ​കെ മി​നി​യും തോ​ട്ടി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് നീ​ന്ത​ൽ അ​റി​യി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ അ​ല​മു​റ​യി​ട്ട് ക​ര​ഞ്ഞു. ഈ ​സ​മ​യം സ​മീ​പ​ത്തെ ബ​സ് സ്റ്റോ​പ്പി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ബി​നോ​യി ഓ​ടി​യെ​ത്തി തോ​ട്ടി​ലേ​ക്ക് ചാ​ടി മൂ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബെ​യാ​ന ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഏ​റെ​ദൂ​രം ഒ​ഴു​കി​പ്പോ​യി​രു​ന്നു. എ​ന്നാ​ൽ, ബി​നോ​യി നീ​ന്തി ബെ​യാ​ന​യെ​യും ര​ക്ഷ​പ്പെ​ടു​ത്തി. ബി​നോ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് മൂ​ന്നു ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ettumanoorFlash FloodsKottayam
News Summary - വെ​ള്ള​പ്പാ​ച്ചി​ലി​ൽ വീ​ണ മൂ​ന്നു ജീ​വ​നു​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി ബി​നോ​യി
Next Story