Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ജില്ല...

കണ്ണൂർ ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റായി ബിനോയ്​ കുര്യനെ തെരഞ്ഞെടുത്തു

text_fields
bookmark_border
കണ്ണൂർ ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റായി ബിനോയ്​ കുര്യനെ തെരഞ്ഞെടുത്തു
cancel

കണ്ണൂർ: തില്ല​ങ്കേരി ഡിവിഷനിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ബിനോയ്​ കുര്യനെ കണ്ണൂർ ജില്ലാപഞ്ചായത്ത്​ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. ബിനോയ്​ കുര്യന്​ 16 വോട്ടും യു.ഡി.എഫ്​ സ്​ഥാനാർഥി എസ്​.കെ. ആബിദ​ ടീച്ചർക്ക്​ ഏഴുവോട്ടും കിട്ടി. 24 അംഗ ജില്ല പഞ്ചായത്തിൽ 23 പേരാണ്​ വോ​ട്ടെടുപ്പിൽ പ​ങ്കെടുത്തത്​. ക്വാറൻറീനിൽ ആയതു കാരണം സി.പി.എമ്മിലെ തമ്പാൻ മാസ്​റ്റർ തെരഞ്ഞെടുപ്പിന്​ എത്തിയിരുന്നില്ല. ജില്ല കലക്​ടർ ടി.വി. സുഭാഷ്​ തെരഞ്ഞെടുപ്പ്​ നിയന്ത്രിച്ചു. എൽ.ഡി.എഫിലെ ഇ. വിജയൻ മാസ്​റ്ററാണ്​ ബിനോയ്​ കുര്യ​െൻറ പേര്​ നിർദേശിച്ചത്​. വി.കെ. സുരേഷ്​ ബാബു പിന്താങ്ങി. എതിർ സ്​ഥാനാർഥി യു.ഡി.എഫിലെ ആബിദ ടീച്ചറെ തോമസ്​ വെക്കത്താനം നിർദേശിക്കുകയും കെ. താഹിറ പിന്താങ്ങുകയും ചെയ്​തു.

തില്ല​ങ്കേരി ഡിവിഷനിൽ നിന്ന്​ 6980 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ്​ സി.പി.എം യുവ നേതാവായ ബിനോയ്​ കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്​. യു.ഡി.എഫ്​ സ്​ഥാനാർഥി കേരള കോൺഗ്രസ്​ (ജെ)യിലെ ലിന്‍റ ജെയിംസിനെയാണ്​ പരാജയപ്പെടുത്തിയത്​.

ജില്ല പഞ്ചായത്ത്​ വൈസ്​പ്രസിഡൻറായിരുന്ന ഇ. വിജയൻ മാസ്​റ്റർ രാജിവെച്ച ഒഴിവിലേക്കാണ്​ ചൊവ്വാഴ്​ച തെരഞ്ഞെടുപ്പ്​ നടന്നത്​. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ദിവ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.സി.പി.എം ഏരിയ സെക്രട്ടറി സ്​ഥാനത്തു നിന്ന്​ രാജിവെച്ചാണ്​ ബിനോയ്​ കുര്യൻ ജില്ല പഞ്ചായത്തിലേക്ക്​ മത്സരിച്ചത്​. ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥിയായിരുന്നു ഇദ്ദേഹത്തെ മത്സരിപ്പിച്ചത്​. തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ യു.ഡി.എഫ്​ സ്​ഥാനാർഥി ജോർജ്​ കുട്ടി ഇരുമ്പു കുഴിയുടെ മരണത്തെ തുടർന്ന്​ തില്ല​ങ്കേരി ഡിവിഷനിൽ ഡിസംബർ 16ന്​ തെരഞ്ഞെടുപ്പ്​ നടന്നില്ല. ഇതേതുടർന്നാണ്​ പന്ന്യന്നൂർ ഡിവിഷനിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയൻ മാസ്​റ്റർ വൈസ്​ പ്രസിഡൻറായത്​. ജനുവരി 21ന്​ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്​ ബിനോയ്​ കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്​. തുടർന്ന്​ ഈ വിജയൻ മാസ്​റ്ററർ ബിനോയ്​ കുര്യനു വേണ്ടി വൈസ്​ പ്രസിഡൻറ്​ സ്​ഥാനം രാജിവെക്കുകയായിരുന്നു.

സി .പി.എം ജില്ല കമ്മിറ്റി അംഗമാണ്​ ബിനോയ്​ കുര്യൻ. ഡി.വൈ.എഫ്​.ഐ ജില്ല പ്രസിഡൻറ്​, സെക്രട്ടറി, സംസ്​ഥാന കമ്മിറിറയംഗം, എസ്​.എഫ്​.ഐ സംസ്​ഥാന വൈസ്​ പ്രസിഡൻറ്​, ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. . മണിക്കടവ്​ സ്വദേശിയാണ്​. കുന്നേൽ കുര്യ​െൻറയും മേരിയുടെയും മകനാണ്​. ഇരിട്ടി ഹയർസെക്കൻഡറി സ്​കൂൾ അധ്യാപിക ബിൻസിയാണ്​ ഭാര്യ. വിദ്യാർഥികളായ ഡോൺ, ഡിയോൺ എന്നിവർ മക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice PresidentKannurDistrict PanchayatBinoy Kurian
News Summary - Binoy Kurian is the Vice President of Kannur District Panchayat
Next Story