അരമണിക്കൂറിലേറെ പുറത്ത് നിർത്തി; ബിനീഷിനെ കാണാൻ ബിനോയിക്ക് അനുമതി നൽകിയില്ല
text_fieldsബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ് കോടിയേരി അഭിഭാഷകർക്കൊപ്പം ബംഗളൂരു ഇ.ഡി ഒാഫിസിന് മുന്നിൽ കാത്തുനിൽക്കുന്നു
ബംഗളൂരു: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാൻ സഹോദരൻ ബിനോയ് കോടിയേരിക്ക് അനുമതി നൽകിയില്ല.
െവള്ളിയാഴ്ച വൈകീട്ട് 5.30ഒാടെയാണ് ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് കോടിയേരി രണ്ട് അഭിഭാഷകർക്കൊപ്പം ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഒാഫിസിലെത്തിയത്. ഇൗ സമയം ചോദ്യംചെയ്യൽ പുരോഗമിക്കുകയായിരുന്നു. അരമണിക്കൂറിനുശേഷം ഇ.ഡി ഉദ്യോഗസ്ഥ ഒാഫിസിന് പുറത്തെത്തി കാണാൻ അനുമതി നൽകാനാവില്ലെന്ന് അറിയിച്ചു.
അൽപനേരം അഭിഭാഷകർ തർക്കത്തിലേർപ്പെെട്ടങ്കിലും കസ്റ്റഡി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച കോടതിയിൽവെച്ച് കാണാനേ കഴിയൂ എന്ന് ഇ.ഡി ഉദ്യോഗസ്ഥ അറിയിച്ചു. തുടർന്ന് ഒാഫിസ് കവാടത്തിൽ അവർ പൊലീസ് സേവനം തേടി. ഇതോടെ ബിനോയ് കോടിയേരിയും അഭിഭാഷകരും മടങ്ങി.