യു.എ.ഇ പൗരെൻറ വാർത്തസമ്മേളനം റദ്ദാക്കിയതായി അറിയിച്ചിട്ടില്ലെന്ന് പ്രസ്ക്ലബ്ബ്
text_fieldsതിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി, വിജയൻപിള്ള എം.എൽ.എയുടെ മകൻ ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംബന്ധിച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച വാർത്തസമ്മേളന വിഷയത്തിൽ വിശദീകരണവുമായി തിരുവനന്തപുരം പ്രസ്ക്ലബ്.
വിദേശപൗരൻ ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖിയുടെ അഭിഭാഷകനു വേണ്ടി തിരുവനന്തപുരം പ്രസ്ക്ലബിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ച വാർത്തസമ്മേളനം റദ്ദാക്കിയതായി പ്രസ്ക്ലബിനെ അറിയിച്ചു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. പത്രസമ്മേളനം ബുക്ക് ചെയ്തവർ ഇത് വരെ ബന്ധപ്പെടുകയോ അങ്ങോട്ട് ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്നും പ്രസ് ക്ലബ് അധികൃതർ വ്യക്തമാക്കി.
ജനുവരി 29നാണ് അഡ്വ. അരുൺ എന്ന പേരിൽ ഒരാൾ തിങ്കളാഴ്ച വാർത്തസമ്മേളനത്തിനായി ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ഞായറാഴ്ച വൈകീട്ട് വരെ ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ തെറ്റാണെന്നാണ് മറുപടി ലഭിക്കുന്നതെന്ന് പ്രസ്ക്ലബ്ഭാരവാഹികൾ വിശദീകരിച്ചിരുന്നു.
അതിനിടെ തനിക്കെതിരായ വാർത്തകൾ, പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിൽനിന്ന് ഒരുകൂട്ടം മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് നൽകിയ ഹരജിയിൽ കരുനാഗപ്പള്ളി സബ്കോടതി അനുകൂല വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇൗ ഉത്തരവ് കോടതി നിർദേശാനുസരണം കേസിലെ 11ാം എതിർകക്ഷിയായി ഉൾപ്പെടുത്തിയ തിരുവനന്തപുരം പ്രസ്ക്ലബിൽ പതിപ്പിച്ചിട്ടുമുണ്ട്. കോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ വാർത്തസമ്മേളനം നടത്തരുതെന്ന് പറയാനാകില്ലെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
