Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനപരാതി...

പീഡനപരാതി ബ്ലാക്​മെയിലിങ്​; യുവതിയെ പരിചയമുണ്ടെന്ന്​ ബിനോയ്​

text_fields
bookmark_border
പീഡനപരാതി ബ്ലാക്​മെയിലിങ്​; യുവതിയെ പരിചയമുണ്ടെന്ന്​ ബിനോയ്​
cancel

കൊച്ചി: മുംബൈയിൽ തനിക്കെതിരെ രജിസ്​റ്റർ ചെയ്​തിരിക്കുന്ന ബലാത്സംഗക്കേസ്​ ബ്ലാക്​മെയിലിങ്​ ആണെന്ന്​ ബിനോയ ് കോടിയേരി. പരാതി നൽകിയ യുവതിയെ അറിയാം. പൊലീസിൽ നൽകിയിരിക്കുന്ന പരാതി വസ്​തുതാവിരുദ്ധമാണെന്നും ബിനോയ്‌ പ്രത ികരിച്ചു.

യുവതി നാലു മാസം മുമ്പ്​ തനിക്കെതിരെ മറ്റൊരു പരാതി നൽകിയിരുന്നു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് പീഡനക്കേസ്​. കേസിനെ നിയമപരമായി നേരിടും. അഭിഭാഷകനുമായി സംസാരിച്ച് വിശദമായി പ്രതികരിക്കാമെന്നും ബിനോയ് പറഞ്ഞു.

ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്​തിരുന്ന ബിഹാർ സ്വദേശിനിയാണ്​ ബിനോയിക്കെതിരെ പീഡനപരാതി നൽകിയത്​. വിവാഹ വാഗ്​ദാനം നൽകി ബിനോയ്​ തന്നെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്നും എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

2009 മുതൽ ബിനോയ്​ പീഡിപ്പിച്ചെന്നും കുഞ്ഞുണ്ടായ ശേഷം പണം നൽകിയിരുന്നുവെന്നും പരാതിക്കാരി പറയുന്നു. 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ച്​ ഒഴിഞ്ഞുമാറുകയായിരുന്നു. ബിനോയ് വിവാഹിതനാണെന്ന്​ താൻ അറിഞ്ഞതോടെ ഭീഷണിപ്പെടുത്തൽ തുടങ്ങിയെന്നുമാണ്​ യുവതിയുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanrape casekerala newsbinoy kodiyeri
News Summary - Binoy Kodiyeri denied Rape case against him- Kerala news
Next Story