Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പണ്ട് നട്ടുച്ചക്ക് നായനാ൪ ലീഗുകാരോട് പറഞ്ഞതേ ഫിറോസിനോടും​ പറയാനുള്ളൂ -ബിനീഷ്​
cancel
Homechevron_rightNewschevron_rightKeralachevron_rightപണ്ട് നട്ടുച്ചക്ക്...

പണ്ട് നട്ടുച്ചക്ക് നായനാ൪ ലീഗുകാരോട് പറഞ്ഞതേ ഫിറോസിനോടും​ പറയാനുള്ളൂ -ബിനീഷ്​

text_fields
bookmark_border

കോഴിക്കോട്​: തനിക്ക്​ മയക്കുമരുന്ന്​ സംഘവുമായി ബന്ധമുണ്ടെന്ന്​ ആരോപണമുന്നയിച്ച്​ മുസ്​ലിം യൂത്ത്​ ലീഗ്​ ​ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പരിഹാസവുമായി ബിനീഷ്​ കോടിയേരി. ബിരിയാണി ചെമ്പിലെ ബുദ്ധിയാണ്​ അദ്ദേഹത്തിനെന്നും പണ്ട്​ നട്ടുച്ചക്ക്​ നായനാർ ലീഗുകാരോട്​ പറഞ്ഞ ഗുഡ്​നൈറ്റ്​ മാത്രമാണ്​ തനിക്കും ഫിറോസിനോട്​ പറയാനുള്ളതെന്നും ബിനീഷ്​ ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം:
'അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചർച്ച ചെയ്യരുത് കേട്ടോ
- ബിരിയാണി ചെമ്പിലെ ബുദ്ധി🤣🤣🤣
പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ "ഗുഡ്നൈറ്റ്"🤣🤣🤣

സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻെറ മകൻ ബിനീഷ്​ കോടിയേരിക്ക്​ മയക്കുമരുന്ന്​ സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു പി.കെ. ഫിറോസി​െൻറ ആരോപണം. ബംഗളൂരുവിൽ മയക്കുമരുന്ന്​ കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷിന്​ അടുത്തബന്ധമുണ്ട്​. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്‍ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്​. സ്വപ്​ന സുരേഷ്​ ബംഗളൂരുവിൽ പിടിക്ക​പ്പെട്ട ദിവസം നിരവധി തവണയാണ്​ ബിനീഷ്​ അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

കഴിഞ്ഞ 22ന്​ ബംഗളൂരുവിൽ നാർക്കോട്ടിക്ക്​ കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്​റ്റ്​​ ചെയ്​തിരുന്നു. സീരിയൽ നടി അനിഘ, ബിനീഷ്​ കോടിയേരിയുടെ സുഹൃത്ത്​ മുഹമ്മദ്​ അനൂപ്​​​, റി​േജഷ്​ രവീന്ദ്രൻ എന്നിവരാണ്​ പ്രതികൾ. ഇതിൽ അനൂപാണ്​ ഇടപാടുകാർക്ക്​ മയക്കുമരുന്ന്​ വിതരണം ചെയ്യുന്നത്​.

ബിനീഷ്​ പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത്​ ഹോട്ടൽ വഴിയാണ്​ കച്ചവടം ഉറപ്പിക്കുന്നത്​. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ്​ കോടിയേരിയാണ്​ പണം മുടക്കിയതെന്ന്​ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോക്ക്​ മുഹമ്മദ്​ അനൂപ്​ നൽകിയ മൊഴിയിൽ പറയു​ന്നുണ്ടെന്നും ഫിറോസ്​ പറഞ്ഞു. റിജേഷാണ്​ തനിക്ക്​ മയക്കുമരുന്ന്​ നൽകുന്നതെന്നും അനൂപ്​​ മൊഴി നൽകിയിട്ടുണ്ട്​.

സ്വപ്​ന സുരേഷ്​ പിടിക്കപ്പെട്ട ജൂലൈ 10ന്​ മുഹമ്മദ്​ അനൂപി​െൻറ ഫോണിലേക്ക്​ നിരവധി തവണ​ ബിനീഷ്​ കോടിയേരി വിളിച്ചിട്ടുണ്ട്​. അനൂപി​െൻറ ഫോൺ ലിസ്​റ്റിൽ സ്വർണക്കടത്ത്​ കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന്​ വ്യക്​തമായിട്ടുണ്ട്​.

ജൂൺ 19ന്​ കുമരകത്ത്​ നടന്ന നിശാ​ പാർട്ടിയിൽ അനൂപും ബിനീഷ്​ കോടിയേരിയും പ​ങ്കെടുത്തതായും ഫിറോസ്​ ആരോപിച്ചു. ചിത്രം അനൂപ്​​ തന്നെ ​ഫേസ്​ബുക്കിൽ ഷെയർ ചെയ്​തിട്ടുണ്ട്​. ബോളിവുഡിന്​ പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന്​ മാഫിയ ബന്ധമുണ്ട്​. ഇതേക്കുറിച്ച്​ സമഗ്രമായ അന്വേഷണം നടത്തണം.

ബിനീഷിൻെറ പോസ്​റ്റുകളാണ്​ അനൂപ്​​​ ഫേസ്​ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്​റ്റംബർ 25ന്​ അനൂപി​െൻറ മറ്റൊരു ഹോട്ടൽ ഉദ്​ഘാടനത്തിന്​ ബിനീഷ്​ കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്​ബുക്കിലുണ്ട്​. ഇവർ മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട്​ അപ്പാർട്ട്​മെൻറിൽ ബിനീഷ്​ കോടിയേരി നിത്യസന്ദർശകനാണ്​. ലോക്​ഡൗൺ കാലത്ത്​ പോലും ആഴ്​ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ്​ വ്യക്​തമാക്കിയിരുന്നു.

എന്നാൽ, അനൂപിനെ വ്യക്​തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്ന കാര്യം അറിയില്ലെന്നും ബിനീഷ് ​കോടിയേരി മാധ്യമങ്ങളോട്​ പറഞ്ഞു. 'അനൂപ്​​ അറസ്​റ്റിലായ വിവരം എനിക്ക്​ വളരെ ഷോക്കിങ്ങായിരുന്നു. അയാൾക്ക്​ ഇങ്ങനെ മയക്കുമരുന്ന്​ സംഘവുമായി ബന്ധമുണ്ടെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു. ഹോട്ടൽ തുടങ്ങാൻ എന്നോടടക്കം പണം കടംവാങ്ങിയിരുന്നു. എന്നാൽ, ആ ബിസിനസ്​ പിന്നീട്​ പരാജയപ്പെട്ടു.

ബംഗളൂരുവിൽ പോകു​േമ്പാൾ ഹോട്ടലിൽ റൂമെടുക്കാൻ അനൂപ്​​ സഹായിക്കാറു​ണ്ടെന്നത്​ സത്യമാണ്​. സ്വപ്​ന സുരേഷ്​ അറസ്​റ്റിലായ ദിവസം ഫോൺ വിളിച്ചതും കുമരകത്തെ നിശാപാർട്ടിയും വെറുതെ പ്രചരിപ്പിക്കുന്ന കഥകളാണ്​. അതിലൊന്നും കാര്യമില്ല. അത്തരം ആരോപണങ്ങൾ കാലങ്ങളായി കേൾക്കുന്നതാണ്​. അതൊന്നും കാര്യമാക്കുന്നില്ല' -ബിനീഷ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bineesh kodiyeripk firos
Next Story