ഇ.ഡി കേസ്: ബിനീഷിെൻറ ജാമ്യാപേക്ഷ 12ലേക്ക് മാറ്റി
text_fieldsബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 12ലേക്ക് മാറ്റി. പിതാവ് കോടിയേരി ബാലകൃഷ്ണെൻറ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ബിനീഷ് കര്‍ണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിച്ചത്.
എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞവർഷം സെപ്റ്റംബർ 29ന് അറസ്റ്റ് ചെയ്ത ബിനീഷ് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്. ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോള്‍ ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.പി. രാജു ബിനീഷിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിര്‍ത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

