ബിനീഷിെൻറ ബിനാമി ഇടപാട്; അന്വേഷണം കേരളത്തിലേക്ക്
text_fieldsബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകളെ കുറിച്ചുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) അന്വേഷണം കേരളത്തിലേക്ക്. ഏഴു വർഷത്തിനിടെ ബിനീഷ് അഞ്ചു കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തി. ഈ പണത്തിെൻറ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് അന്വേഷണം വ്യാപിപ്പിച്ചത്.
മയക്കുമരുന്ന് ഇടപാടിലൂടെയാണ് ഇൗ തുക ബിനീഷിെൻറ അക്കൗണ്ടിലെത്തിയതെന്നാണ് കസ്റ്റഡിക്കായി ഇ.ഡി ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഏഴുവർഷത്തിനിടെ ബിനീഷുമായി സാമ്പത്തിക ഇടപാട് നടത്തിയ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കുകളിൽനിന്ന് തേടിയെങ്കിലും ഒക്ടോബർ 29 മുതൽ നവംബർ ഒന്നു വരെ ബാങ്കുകൾ അവധിയായതിനാൽ വിശദാംശം ലഭിച്ചിട്ടില്ല. ഇൗയാഴ്ച തന്നെ അത് ലഭിക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.
ബിനീഷിന് പങ്കാളിത്തമുള്ള തിരുവനന്തപുരത്തെ 'ഒാൾഡ് കോഫീ ഹൗസി'െൻറ പേരിൽ പി.എൻ.ബി ബാങ്കിൽനിന്നെടുത്ത വായ്പ തുകയാണ് താൻ അനൂപിന് നൽകിയതെന്നാണ് ബിനീഷ് നൽകിയ മൊഴി. ഇത് പരിശോധിക്കും.
മയക്കുമരുന്ന്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായി എറണാകുളത്ത് രജിസ്റ്റർ ചെയ്ത 'റിയാൻഹ ഇവൻറ് മാനേജ്മെൻറ്', ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത 'യൂഷ് ഇവൻറ്സ് മാനേജ്മെൻറ് ആൻഡ് പ്രൊഡക്ഷൻസ്' എന്നിവ ബിനീഷിെൻറ ബിനാമി കമ്പനികളാണെന്നും ഇ.ഡി സംശയിക്കുന്നുണ്ട്. ഇതിലെ യാഥാർഥ്യം കണ്ടെത്തുന്നതിനായി രജിസ്ട്രാർ ഒാഫ് കമ്പനീസിൽനിന്നും ബന്ധപ്പെട്ട ബാങ്കുകളിൽനിന്നും വിശദാംശം തേടി.
സ്വർണകടത്തുകേസിലെ പ്രതിയായ അബ്ദുൽ ലത്തീഫ് തിരുവനന്തപുരത്തെ ഒാൾഡ് കോഫീ ഹൗസിെൻറ പാർട്ണറും ബിനീഷിെൻറ ബിനാമിയുമാണെന്ന് ഇ.ഡി പറയുന്നു. കേരളത്തിലെ യു.എ.എഫ്.എക്സ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെ.കെ. റോക്ക്സ് ക്വാറി തുടങ്ങിയ സ്ഥാപനങ്ങളെ കുറിച്ച് അന്വേഷിച്ചുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് അബ്ദുൽ ലത്തീഫിെൻറ മൊഴിയും ശേഖരിക്കും.
ബിനീഷിനെയും അബ്ദുൽ ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. അതേസമയം, തുടർച്ചയായി ആറാം ദിവസവും ബിനീഷിെൻറ ചോദ്യംചെയ്യൽ തുടരുകയാണ്. ചൊവ്വാഴ്ച വൈകീേട്ടാടെ കോടതി അനുമതിയുമായെത്തിയ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തിൽ ബിനീഷുമായി 15 മിനിറ്റ് കൂടിക്കാഴ്ച നടത്തി.