ബിനീഷ് കോടിയേരിയുടെ എൻ.സി.ബി കസ്റ്റഡി ഇന്ന് തീരും
text_fieldsബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച തീരും. ബംഗളൂരുവിലെ 33ാം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെ മൂന്നു ദിവസമായി ബംഗളൂരു യെലഹങ്കയിലെ എൻ.സി.ബി ഒാഫിസിൽ ബിനീഷിനെ ചോദ്യം ചെയ്തുവരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിെൻറ അടിസ്ഥാനത്തിൽ ആവശ്യമായ തെളിവുകൾ ശേഖരിച്ചാൽ അറസ്റ്റ് നടപടികളിലേക്ക് കടന്നേക്കും. നവംബർ 25നാണ് ബിനീഷിെൻറ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുക. അതേസമയം, മയക്കുമരുന്ന് കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹരജി കർണാടക ഹൈകോടതി നവംബർ 24ലേക്ക് മാറ്റി.