ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി മാർച്ച് 23 വരെ നീട്ടി. കേസിൽ ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് നാലു മാസത്തോളമായി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്.
ബിനീഷിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഒരു മാസത്തേക്ക് നീട്ടികേസിൽ ബിനീഷിെൻറ ജാമ്യാപേക്ഷ തിങ്കളാഴ്ച ബംഗളൂരു സിറ്റി സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാവാനുണ്ടെന്ന ഇ.ഡി വാദം പരിഗണിച്ചാണ് കേസിൽ നാലാം പ്രതിയായ ബിനീഷിെൻറ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാനാണ് ബിനീഷിെൻറ അഭിഭാഷകരുടെ തീരുമാനം.