Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ്​ കോടിയേരിയുടെ...

ബിനീഷ്​ കോടിയേരിയുടെ കസ്​റ്റഡി നീട്ടി

text_fields
bookmark_border
ബിനീഷ്​ കോടിയേരിയുടെ കസ്​റ്റഡി നീട്ടി
cancel

​ബംഗളൂരു: മയക്കുമരുന്ന്​ കടത്ത്​ കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധ​പ്പെട്ട്​ അറസ്​റ്റിലായ ബിനീഷ്​ കോടിയേരിയുടെ കസ്​റ്റഡി നീട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്​ ആവശ്യപ്പെട്ടതുപ്രകാരം നാലുദിസത്തേക്കാണ്​ ബംഗളൂരു സിറ്റി സിവിൽ കോടതി കസ്​റ്റഡി നീട്ടിയത്​.

ബിനീഷിൻെറ വസതിയിൽനിന്ന്​ അനൂപ്​ മുഹമ്മദിൻെറ ഡെബിറ്റ്​ കാർഡ്​ കണ്ടെടുത്തതായി എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ കോടതിയെ അറിയിച്ചു. അന്വേഷണപുരോഗതി റിപ്പോർട്ടും​ കോടതിയിൽ സമർപ്പിച്ചു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ്​ ബിനീഷ് അറസ്റ്റിലായത്​. ഒമ്പത് ദിവസമായി ഇ.ഡി ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനാലാണ്​ വൈകീ​ട്ടോടെ കോടതിയിൽ ഹാജരാക്കിയത്​. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും(എൻ.സി.ബി) ബിനീഷിനെ ചോദ്യം ചെയ്യും. ബിനീഷിൻെറ ബിനാമിയെന്ന് സംശയിക്കുന്ന ചലരെ കേരളത്തിൽ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh KodiyerikodiyeriEDbangaluru drug case
Next Story