Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ്​ കോടിയേരിക്ക്​...

ബിനീഷ്​ കോടിയേരിക്ക്​ ജാമ്യം

text_fields
bookmark_border
Bineesh Kodiyeri
cancel

ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ്​ കോടിയേരിക്ക്​ ജാമ്യം. അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ്​​ ബിനീഷിന്​ ജാമ്യം ലഭിക്കുന്നത്​. ഇ.ഡി രജിസ്റ്റർ ചെയ്​ത കേസിൽ നാലാം പ്രതിയാണ്​ ബിനീഷ്​. കർണാടക ഹൈകോടതിയാണ്​ ബിനീഷിന്​ ജാമ്യം അനുവദിച്ചത്​.

2020 ആഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ്​ മുഹമ്മദ്​, തൃശൂർ സ്വ​ദേശി റിജേഷ്​ രവീന്ദ്രൻ, കന്നഡ സീരിയൽനടി ഡി.അനിഖ എന്നിവരെ നർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്​തതോടെയാണ്​ കേസിന്‍റെ തുടക്കം. തുടർന്ന്​ ഇവരെ ചോദ്യം ചെയ്​തപ്പോൾ ബിനീഷിന്‍റെ പേര്​ ഉയർന്ന്​ വരികയും ചെയ്​തു. പിന്നീടാണ്​ ഇ.ഡി ബിനീഷിനെ അറസ്റ്റ്​ ചെയ്യുന്നത്​.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ബി​നീ​ഷ്​ കോ​ടി​യേ​രി​ക്കെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) നേരത്തെ രംഗത്തെത്തിയിരുന്നു. കേ​ര​ള സ​ർ​ക്കാ​റി​െൻറ ക​രാ​റു​ക​ൾ ല​ഭി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ല​ഹ​രി പാ​ർ​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലെ പ്ര​തി ബി​നീ​ഷ്​ കോ​ടി​യേ​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന്​ ഇ.​ഡി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞിരുന്നു.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ലെ പ്ര​തി സു​ഹാ​സ്​ കൃ​ഷ്​​ണ ഗൗ​ഡ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക മൊ​ഴി ഇ.​ഡി​ക്ക്​ ന​ൽ​കി​യ​ത്. സു​ഹൃ​ത്താ​യ മു​ഹ​മ്മ​ദ്​ അ​നൂ​പ്​ വ​ഴി സു​ഹാ​സ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ ബം​ഗ​ളൂ​രു ക​ല്യാ​ൺ ന​ഗ​റി​ലെ റോ​യ​ൽ സ്യൂ​ട്ട്​ അ​പ്പാ​ർ​ട്​​​മെൻറി​ൽ​ ബി​നീ​ഷു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും അ​ന്നേ ദി​വ​സം ഇ​രു​വ​രും മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച​താ​യും ഇ.​ഡി വെ​ളി​പ്പെ​ടു​ത്തു​ന്നു. കേ​ര​ള സ​ർ​ക്കാ​റി​ൽ​നി​ന്ന്​ സി​വി​ക്​ വ​ർ​ക്കു​ക​ളു​ടെ കോ​ൺ​ട്രാ​ക്​​ട്​ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കാ​ൻ സു​ഹാ​സ്​ ആ​വ​ശ്യ​പ്പെ​ടു​ക​യും മൂ​ന്നു മു​ത​ൽ നാ​ലു ശ​ത​മാ​നം വ​രെ ക​മീ​ഷ​ൻ ബി​നീ​ഷി​ന്​ വാ​ഗ്​​ദാ​നം ചെ​യ്യു​ക​യും ചെ​യ്​​തു. അ​പ്പാ​ർ​ട്​​മെൻറി​ൽ ത​ന്നെ കൂ​ടാ​തെ വി​മാ​ന​ക്ക​മ്പ​നി​യി​ലെ കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​ര​നാ​യ സോ​ണ​​റ്റ്​ ലോ​ബോ, എ​യ​ർ​ഹോ​സ്​​റ്റ​സാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ രേ​ഷ്​​മ ത​സ്​​നി, പേ​ര​റി​യാ​ത്ത മ​റ്റൊ​രു യു​വ​തി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്ന​താ​യും എ​ല്ലാ​വ​രും മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും സു​ഹാ​സ്​ കൃ​ഷ്​​ണ ഗൗ​ഡ മൊ​ഴി ന​ൽ​കി​യ​താ​യി ക​ു​റ്റ​പ​ത്ര​ത്തി​ൽ ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ര​ണ്ടാം പ്ര​തി കൊ​ച്ചി വെ​ണ്ണ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​നൂ​പു​മാ​യു​ള്ള ബി​നീ​ഷി​െൻറ ബ​ന്ധ​ത്തെ കു​റി​ച്ച്​ നേ​ര​ത്തേ ഇ.​ഡി വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ൾ കു​റ്റ​പ​ത്ര​ത്തി​ലും ആ​വ​ർ​ത്തി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ലെ പ്ലാ​േ​ൻ​റ​ഷ​ൻ ബി​സി​ന​സു​കാ​ര​നാ​യ അ​ബി എ​ന്ന സു​ഹൃ​ത്ത്​ വ​ഴി​യാ​ണ്​ അ​നൂ​പി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​െ​ത​ന്നും 2016ൽ ​ഹോ​ട്ട​ൽ ബി​സി​ന​സി​െൻറ പ്ര​പ്പോ​സ​ലു​മാ​യി അ​നൂ​പ്​ ത​ന്നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​നീ​ഷ്​ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന്​ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ നി​ക്ഷേ​പ​മാ​യാ​ണ്​ 30 മു​ത​ൽ 35 ല​ക്ഷം വ​രെ ന​ൽ​കി​യ​തെ​ന്നും ഇൗ ​തു​ക ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്​​പ​യെ​ടു​ത്ത​താ​ണെ​ന്നു​മാ​ണ്​ ബി​നീ​ഷ്​ ഇ.​ഡി​യെ അ​റി​യി​ച്ച​ത്

Show Full Article
TAGS:bineesh kodiyeri 
News Summary - Bineesh Kodiyeri released on bail
Next Story