Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാവിനെതിരെ മാനനഷ്ട കേസ് നൽകും -ബിനീഷ് കോടിയേരി 

text_fields
bookmark_border
ബി.ജെ.പി നേതാവിനെതിരെ മാനനഷ്ട കേസ് നൽകും -ബിനീഷ് കോടിയേരി 
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്‍റെ പേരിൽ ആരോപണം ഉന്നയിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിനീഷ് കോടിയേരി.  കേസിൽ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ബിനീഷ് കോടിയേരി പറഞ്ഞു. 

നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ ബിനീഷ് കോടിയേരിയാണെന്ന് എ.എൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെപറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സംഭവത്തെ കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ബിനീഷ് കോടിയേരി മാനനഷ്ടക്കേസ് നൽകുന്നത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bineesh kodiyeri an radakrishnan
Next Story