'കാർഡ് വീട്ടിലുണ്ടെങ്കിൽ കത്തിച്ച് കളയില്ലേ...'-ചാനല്‍ ചർച്ചയിൽ ബിനീഷ് കോടിയേരിയുടെ ഭാര്യാമാതാവ്
text_fieldsതിരുവനന്തപുരം: ഇ.ഡി കെണ്ടടുത്തെന്ന് പറയുന്ന അനൂപിെൻറ ഡെബിറ്റ് കാർഡ് വീട്ടിലുണ്ടായിരുന്നെങ്കിൽ കത്തിച്ച് കളയില്ലേയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യാമാതാവ്.
ബിനീഷിെൻറ മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിെൻറ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്ത വിവാദത്തോട് പ്രതികരിക്കവെയാണ് ഭാര്യാമാതാവ് മിനിയുടെ പ്രതികരണം. കാർഡ് വീട്ടിൽനിന്ന് കണ്ടെടുത്തതല്ലെന്ന വാദത്തിൽ അവർ ഉറച്ചുനിന്നു. 'അത്തരത്തിൽ ഒന്ന് വീട്ടിലുണ്ടായിരുന്നെങ്കിൽ ഞങ്ങൾ കത്തിച്ചുകളയില്ലേ' മിനി ചാനല്‍ ചർച്ചയിൽ ചോദിച്ചു.
'ഏതൊരാളും തെളിവ് നശിപ്പിക്കാൻ ശ്രമിക്കും. അങ്ങനെ ഒരു കാർഡ് ഉണ്ടെങ്കിൽ ഞങ്ങൾ കത്തിച്ചുകളഞ്ഞേനെ. റെയ്ഡ് ഉണ്ടാകുമെന്ന് മുമ്പ് തന്നെ അവർ അറിയിച്ചതാണ്. അതുകൊണ്ടാണ് പറയുന്നത് അവർ െകാണ്ടുവന്നതാണെന്ന്' -മിനി പറഞ്ഞു. ബിനീഷിന് വസ്തു പണയപ്പെടുത്തി 50 ലക്ഷം ബിസിനസിനു സഹായിച്ചത് താനാണ്.
കഞ്ചാവ് ബിസിനസിനു ഏതേലും മരുമകന് അമ്മായിയമ്മ പണം നൽകുമോ എന്നും അവർ ചോദിച്ചു. ഇ.ഡി പറയുംപോലെ കോടികളൊന്നും ബിനീഷ് അനൂപിന് കൈമാറിയിട്ടില്ലെന്ന് ബിനീഷിെൻറ ഭാര്യയും ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. രാവിലെയാണ് കാർഡ് കണ്ടെത്തിയതെങ്കിൽ എന്തുകൊണ്ടാണ് രാത്രി കാണിച്ച് ഒപ്പിടാൻ ആവശ്യപ്പെട്ടതെന്നും അവർ ചോദിക്കുന്നു.