Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി മുഴുവൻ സമയ അഭിഭാഷകനെന്ന് ബിനീഷ് കോടിയേരി

text_fields
bookmark_border
ഇനി മുഴുവൻ സമയ അഭിഭാഷകനെന്ന് ബിനീഷ് കോടിയേരി
cancel

കൊച്ചി: ഇനി മുഴുവൻ സമയ അഭിഭാഷകനായിക പ്രവർത്തിക്കുമെന്ന് ബിനീഷ് കോടിയേരി. രണ്ടര വർഷം മുമ്പേ തീരുമാനിച്ചതാണിതെന്ന് ബിനീഷ് പറഞ്ഞു. എൻറോൾ ചെയ്ത ശേഷം ദുബൈയിൽനിന്ന് ഒരു ഓഫർ വന്നതിനെ തുടർന്ന് അങ്ങോട്ട് പോയി, അതാണ് ആ സമയം പ്രഫഷനിൽ വരാതിരുന്നതെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പിന്നെ കൊറോണ വന്നു. കേസ് വന്നും നീണ്ടുപോയി. ഇപ്പോൾ സാഹചര്യങ്ങൾ ഒത്തുവന്നിരിക്കുകയാണ്. സിനിമാഭിനയം തുടരുമെന്നും ബിനീഷ് വ്യക്തമാക്കി.

പി.സി ജോർജിന്‍റെ മകൻ ഷോൺ ജോർജിനൊപ്പം ഹൈകോടതിക്ക് സമീപം ബിനീഷ് പുതിയ ഓഫീസും ആരംഭിച്ചു. മുൻ തെരഞ്ഞെടുപ്പ് കമീഷണർ എൻ. മോഹൻദാസി​െൻറ മകൻ നിനു മോഹൻദാസും ഇവരോടൊപ്പമുണ്ട്​. തിരുവനന്തപുരം ലോ അക്കാദമിയിൽ ഒരുമിച്ച് പഠിച്ച്​ 2006ൽ അഭിഭാഷകരായി ഒന്നിച്ച്​ എൻറോൾ ചെയ്​തവരാണ്​ മൂവരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bineesh Kodiyeri is now a full time lawyer
Next Story