Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി​ന്ദു ത​ങ്കം...

ബി​ന്ദു ത​ങ്കം ക​ല്യാ​ണിക്കെതിരെ അഗളിയിൽ പ്രതിഷേധം; പൊലീസ് തടഞ്ഞു

text_fields
bookmark_border
ബി​ന്ദു ത​ങ്കം ക​ല്യാ​ണിക്കെതിരെ അഗളിയിൽ പ്രതിഷേധം;  പൊലീസ് തടഞ്ഞു
cancel

അ​ഗ​ളി: ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ച്ച അ​ധ്യാ​പി​ക ടി.​വി. ബി​ന്ദു (ബി​ന്ദു ത​ങ്കം ക​ല്യാ​ണി) അ​ഗ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി എ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി നാ​മ​ജ​പ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. അ​ഗ​ളി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച നാ​മ​ജ​പ​യാ​ത്ര സ്കൂ​ൾ​ഗേ​റ്റി​ന്​ മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. അ​ഞ്ഞൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും 60 പേ​ർ മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​ത്. സ്‌​കൂ​ളി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ ക​വാ​ടം അ​ട​ച്ചി​ട്ടാ​ണ് പൊ​ലീ​സ് ത​ട​ഞ്ഞ​ത്.

അ​ധ്യാ​പി​ക കോ​ഴി​ക്കോ​ട് നി​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക്​ സ്ഥ​ലം മാ​റി​യെ​ത്തി​യ​ത് അ​യ്യ​പ്പ​ഭ​ക്ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ർ​മ​സ​മി​തി ആ​രോ​പി​ച്ചു. സ്ഥ​ലം​മാ​റ്റു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സ്ഥ​ലം മാ​റി​യെ​ത്തി​യ അ​ധ്യാ​പി​ക ഒ​ക്ടോ​ബ​ർ 29നാ​ണ് അ​ഗ​ളി സ്‌​കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ജോ​ലി​ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പി​ക അ​ഗ​ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBindu Thankam KalyaniAgaly
News Summary - Bindu Thankam Kalyani Agaly-Kerala News
Next Story