Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു, ബി.ജെ.പിയിൽ പോകുന്നത് ഇഡിയെ ഭയന്ന് -ബിന്ദു കൃഷ്ണ

text_fields
bookmark_border
അസംബന്ധമെന്ന് വേണുഗോപാൽ
പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു, ബി.ജെ.പിയിൽ പോകുന്നത് ഇഡിയെ ഭയന്ന് -ബിന്ദു കൃഷ്ണ
cancel

തിരുവനന്തപുരം: പത്മജയുടെ ഭര്‍ത്താവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനാലാണ് പത്മജ ബി.ജെ.പിയിൽ പോകുന്നതെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജക്ക് പാര്‍ട്ടി എല്ലാ അംഗീകാരവും നൽകിയതാണെന്നും അവർ ബി.ജെ.പിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും ബിന്ദു പറഞ്ഞു.

എന്നാൽ, ബിന്ദുവിന്റെ ആരോപണം അസംബന്ധമെന്ന് പത്മജയുടെ ഭർത്താവ് ഡോ. വേണുഗോപാൽ പറഞ്ഞു. തന്നെ ഒരു കാലത്തും ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. കരുണാകരന്റെ മകൾ ബി.ജെ.പിയിൽ പോകുമെന്നു കരുതുന്നില്ലെന്നായിരുന്നു മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജെബി മേത്തർ എം.പി പ്രതികരിച്ചത്. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പത്മജ. എല്ല തരത്തിലുള്ള ബഹുമാനവും പാർട്ടി പത്മജക്ക് നൽകിയിട്ടുണ്ട്. പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണ്. ആരുടെയെങ്കിലും പാർട്ടി മാറ്റം തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ പറഞ്ഞു.

കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പി നേതൃത്വവുമായി വിലപേശൽ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിരുന്നു. പാർട്ടിയിൽ ചേർന്നാൽ രാജ്യസഭ സീറ്റ് വേണമെന്ന പത്മജയുടെ ആവശ്യത്തോട് ​ബി.ജെ.പി കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകൾ എന്ന നിലയിൽ പ്രചാരണത്തിന് ഉപയോഗപ്പെടുമെങ്കിലും രാജ്യസഭ സീറ്റിന് അവർ അർഹയല്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. പത്മജ വ്യാഴാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് കേരള നേതാക്കൾ പറയുന്നുണ്ടെങ്കിലും കേന്ദ്ര ഓഫിസിൽനിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അവർ പാർട്ടിയിൽ ചേരുന്ന തീയതിയോ സമയമോ നിശ്ചയിച്ചിട്ടില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ വ്യാഴാഴ്ച അറിയിക്കാമെന്നും ബി.ജെ.പി ഓഫിസ് വ്യക്തമാക്കി. ബി.​ജെ.​പി​യി​ല്‍ ചേ​രു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി ഫേ​സ്​​ബു​ക്കി​ൽ ഇട്ട കുറിപ്പ് പത്മജ പിൻവലിച്ചത് അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bindu krishna against Padmaja Venugopal
Next Story