കോവിഡ് പ്രോേട്ടാകോൾ പാലിക്കാതെ സിനിമാ താരങ്ങൾ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ. താരസംഘടനയായ 'അമ്മ' കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പരിഹാസം.
കൊച്ചിയിലെ 'അമ്മ'യുടെ ആസ്ഥാനത്താണ് താരങ്ങളുടെ സംഗമം നടത്തിയത്. പഠനോപകരണ വിതരണവും യൂട്യൂബ് ചാനൽ ലോഞ്ചിങും നടത്തുന്നതിന്‍റെ ഭാഗമായായിരുന്നു താരസംഗമം. സംഗമത്തിൽ മാസ്കോ സാമൂഹിക അകലമോ ഇല്ലാതെ നടീനടൻമാർ ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ബിന്ദു കൃഷ്ണ പങ്കുവെച്ചത്.
കോവിഡ് പ്രേട്ടാകോളിന്റെ പേരിൽ സാധാരണക്കാർക്കും രാഷ്ട്രീയക്കാർക്കും പൊലീസ് പിഴ ചുമത്തുേമ്പാൾ താരങ്ങളുടെ നിയമ ലംഘനത്തിനെതിരെ നടപടി എടുക്കാത്തിനെതിരായ വിമർശനവും അവർ ഉന്നയിച്ചു. ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം താഴെ:
സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ...
കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും...
മച്ചാനത് പോരെ...