ജനുവരി രണ്ടിന് മല ചവിട്ടും –ബിന്ദു അമ്മിണി
text_fieldsകൊച്ചി: താൻ ശബരിമല ദർശനം നടത്തിയതിെൻറ ഒന്നാം വാർഷികദിനമായ ജനുവരി രണ്ടിന് വീ ണ്ടും ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. പൊലീസ് സംരക്ഷണത്തിനായി സുപ്രീംകോടതിയെ സമീപിക്കും. തനിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകൻ ശ്രീനാഥിനെതിരെ ദുർബലവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നിൽ പൊലീസിെൻറ ഒത്തുകളിയാണ്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമമനുസരിച്ചുള്ള വകുപ്പുകൾ ചുമത്തണം. മന്ത്രി ബാലനുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തെറ്റാണെന്നും ബിന്ദു പറഞ്ഞു.
യുവതികളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തനിക്കെതിരെ മുളക് സ്പ്രേ അടിച്ച പ്രതിയെ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് നിഷ്ക്രിയമായി പെരുമാറി. സ്ത്രീകളെ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അറസ്റ്റു ചെയ്തു നീക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. പ്രജീഷ് വിശ്വനാഥൻ ഉൾപ്പെടെയുള്ളവർ തനിക്കെതിരെ കയ്യേറ്റശ്രമം നടത്തിയെന്നും ബിന്ദു ആരോപിച്ചു.
തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം കമീഷണർ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് മുളക് സ്പ്രേ അടിക്കുകയായിരുന്നു. അറസ്റ്റിലായ ഇയാൾ റിമാന്‍ഡിലാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
