ഉപയോഗിച്ച മാസ്കുകള്‍ ശേഖരിക്കാൻ 'ബിന്‍-19'
text_fieldsകൊച്ചി: ഉപയോഗിച്ച മാസ്കുകള്‍ ശേഖരിക്കാനും അണുമുക്തമാക്കാനും ഉപകരണം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി. കേരള സ്റ്റാര്‍ട്ടപ് മിഷെൻറ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വി.എസ്.ടി മൊബിലിറ്റി സൊലൂഷന്സിെൻറ ബിന്‍-19 എന്ന ഉപകരണമാണ് ശ്രദ്ധേയമാകുന്നത്.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇൻറര്‍നെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) ഉപയുക്തമാക്കി ബിന്‍-19 വികസിപ്പിച്ചത്. ഉപയോഗിച്ച മാസ്കുകൾ ബിന്‍-19െൻറ ചേംബറില്‍ നിക്ഷേപിക്കുമ്പോള്തന്നെ അണുമുക്തമാക്കുകയും ബിന്നിനകത്തുള്ള മറ്റൊരു അറയില്‍ അണുമുക്തമാക്കിയ മാസ്കുകള്‍ എത്തുകയും ചെയ്യുന്നു.
മാസ്ക് നിക്ഷേപിക്കുന്നവര്‍ക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സറിെൻറ സഹായത്തോടെ കൈകള്‍ അണുമുക്തമാക്കാനാകും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ബിന്നിെൻറ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് വി.എസ്.ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അല്വിന് ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

