Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബില്ലുകൾ ഒപ്പിടൽ:...

ബില്ലുകൾ ഒപ്പിടൽ: ഗവർണർ നാളെ മന്ത്രിമാരുമായി കൂടിക്കാഴ്ചക്ക്

text_fields
bookmark_border
ബില്ലുകൾ ഒപ്പിടൽ: ഗവർണർ നാളെ മന്ത്രിമാരുമായി കൂടിക്കാഴ്ചക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ ശേ​ഷി​ക്കു​ന്ന ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ വ്യാ​ഴാ​ഴ്ച ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വൈ​കീ​ട്ട്​ ഏ​ഴി​നാ​ണ്​ ഗ​വ​ർ​ണ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ക. അ​തി​നു​ ശേ​ഷ​മാ​കും കൂ​ടി​ക്കാ​ഴ്​​ച. മ​ന്ത്രി​മാ​രാ​യ ആ​ർ. ബി​ന്ദു, പി. ​രാ​ജീ​വ്, വി.​എ​ൻ. വാ​സ​വ​ൻ, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്ക്​ ഗ​വ​ർ​ണ​ർ ചീ​ഫ്​ താ​ൽ​പ​ര്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ഒ​പ്പി​ടാ​ത്ത ബി​ല്ലു​ക​ളി​ൽ പ​കു​തി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഇ​തി​നു​ശേ​ഷം അം​ഗീ​ക​രി​ച്ചേ​ക്കും. അ​തേ​സ​മ​യം സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത്​ ഗ​വ​ർ​ണ​റെ നീ​ക്കു​ന്ന ര​ണ്ട്​ ബി​ല്ലു​ക​ളി​ലും വി.​സി സെ​ർ​ച്ച്​ ക​മ്മി​റ്റി​യി​ൽ ഗ​വ​ർ​ണ​റു​ടെ സ്വാ​ധീ​ന​മി​ല്ലാ​താ​ക്കു​ന്ന ബി​ല്ലു​ക​ളി​ലും ഗ​വ​ർ​ണ​ർ ഒ​പ്പു​വെ​ച്ചേ​ക്കി​ല്ല. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ ഒ​പ്പി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തേ ഗ​വ​ർ​ണ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഗ​വ​ർ​ണ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഗ​വ​ര്‍ണ​റു​മാ​യി സ​മ​വാ​യം സൃ​ഷ്ടി​ക്കാ​ന്‍ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വും ബി​ന്ദു​വും കൊ​ച്ചി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ അ​നു​മ​തി ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഗ​വ​ര്‍ണ​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ബി​ല്ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രും വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​രും രാ​ജ്​​ഭ​വ​നി​ലെ​ത്തി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentKerala governer
News Summary - Bills signing: Governor to meet ministers tomorrow
Next Story