Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യവില വർധിപ്പിക്കുന്ന ബിൽ ഒപ്പിട്ടു; ഗവർണറെ മാറ്റുന്ന ബിൽ അയക്കാതെ സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: മദ്യത്തിന്‍റെ വില വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. അതേസമയം ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റാനുള്ള ബിൽ സർക്കാർ ഗവർണർക്ക് അയച്ചില്ല.
മദ്യത്തിന്‍റെ വിൽപനനികുതി നാല് ശതമാനം വർധിപ്പിക്കുന്നതിന് കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലിലാണ് ഗവർണർ വെള്ളിയാഴ്ച രാത്രി ഒപ്പിട്ടത്. മദ്യവില ശനിയാഴ്ചമുതൽ വർധിപ്പിച്ചു. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് സർക്കാർ പാസാക്കിയ സർവകലാശാല ചാൻസലർ ബിൽ ഇതുവരെ ഗവർണർക്ക് അയച്ചില്ല.
നിയമവകുപ്പിന്റെ പരിശോധന പൂർത്തിയാകാനുണ്ടെന്നാണ് വിശദീകരണം. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ളതാണ് ബിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

