Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കാറിലിടിച്ച്​ 50...

​കാറിലിടിച്ച്​ 50 മീറ്റർ ദൂ​രെ​ തെറിച്ചുവീണ ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
​കാറിലിടിച്ച്​ 50 മീറ്റർ ദൂ​രെ​ തെറിച്ചുവീണ ബൈക്ക് യാത്രികൻ മരിച്ചു
cancel

കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് ​കാറിലിടിച്ചുകയറി 50 മീറ്റർ ദൂ​​രത്തേക്ക്​ തെറിച്ചുവീണ വിദ്യാർഥി മരിച്ചു. പനച്ചിക്കാട് വില്ലേജ് ഓഫിസ്​ ഉദ്യോഗസ്ഥനായ പുതുപ്പള്ളി ഇരവിനല്ലൂർ ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോപാലകൃഷ്‌ണൻ നായരുടെ മകൻ ജി. ഗോകുലാണ് (20) മരിച്ചത്. വെള്ളിയാഴ്​ച ഉച്ചക്ക്​ ഒന്നരയോടെ മണിപ്പുഴ - ഈരയിൽക്കടവ് ബൈപാസ് റോഡിലായിരുന്നു അപകടം.

കോട്ടയം ഈരയിൽകടവിൽ ബൈക്ക്​ കാറിലിടിച്ച്​ മരിച്ച ഗോകുൽ

മണർകാട് സെൻറ്​ മേരീസ് ഐ.ടി.ഐ വിദ്യാർഥിയാണ് ഗോകുൽ. സുഹൃത്തി​െൻറ ആഡംബര ബൈക്കിലെത്തിയ ഗോകുലി​െൻറ അമിതവേഗവും കാർഡ്രൈവറുടെ അശ്രദ്ധയുമാണ്​ അപകടത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. മണിപ്പുഴ ഭാഗത്തുനിന്ന്​ വരുകയായിരുന്ന ഗോകുൽ, മുന്നിൽ പോകുന്ന ബൈക്കിനെ മറികടക്കാനായി അമിതവേഗത്തിൽ സഞ്ചരിച്ചതായാണ്​ പൊലീസി​െൻറ നിഗമനം.

ഇതിനിടെ, മുന്നിൽ പോകുകയായിരുന്ന കാർ ബൈപാസിൽ നിന്ന്​ മുപ്പായിപ്പാടം ഭാഗത്തേക്ക് തിരിയാൻ ശ്രമിച്ചു. ഇത്​ വിജയിക്കാതിരുന്നതോടെ കാർ പിന്നോ​ട്ടെടുത്തു. ഇതിനിടെ ലഭിച്ച പഴുതിലൂടെ ഗോകുലിനു മുന്നിൽ വന്ന ബൈക്ക്​ കടന്നുപോയി. ഇതേ രീതിയിൽ പോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ഗോകുലി​െൻറ ബൈക്ക് കാറി​െൻറ മുന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന്​ 50 മീറ്ററോളം ദൂരത്തേക്ക്​ ഗോകുൽ തെറിച്ചു വീണു. നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: തെങ്ങണ ഗുഡ്‌ഷെപ്പേഡ് കോളജ് അധ്യാപിക എസ്. ശ്രീലത. സഹോദരി: ഗായത്രി. സംസ്‌കാരം ശനിയാഴ്​ച വൈകീട്ട് മൂന്നിന്​ വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathbikebike accident
Next Story