Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്രവിതരണത്തിനിടെ ബൈക്ക് യാത്രികന് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്

text_fields
bookmark_border
പത്രവിതരണത്തിനിടെ ബൈക്ക് യാത്രികന് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
cancel
camera_alt

കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജോ​ജി ജോ​ർ​ജ്

മാനന്തവാടി: പത്രം വിതരണം ചെയ്യാൻ പോയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. തൃശിലേരി കുളിരാനിയിൽ ജോജി ജോർജിനാണ് (23) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.15നാണ് സംഭവം. രാവിലെ പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തൃശിലേരി കാറ്റാടി കവലക്ക് സമീപം കാട്ടുപന്നി ആക്രമിച്ചത്.

പന്നിയുടെ ആക്രമണത്തിൽ വാഹനത്തിൽനിന്ന് തെറിച്ചുവീണ് വലതുകാലിന് പരിക്കേറ്റ ജോർജിനെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച കിസാൻ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Biker injured in wild boar attack while delivering newspapers
Next Story