Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
cancel

കറ്റാനം (ആലപ്പുഴ): ബൈക്കും ജീപ്പും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അടൂർ പറക്കോട് പന്നിവിഴ വലിയവിള കിഴക്കേതിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണനാണ് (49) മരിച്ചത്.

കെ.പി റോഡിൽ കറ്റാനം വെട്ടിക്കോട് അമ്പനാട് ജങ്ഷനു സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം. കറ്റാനം ഭാഗത്തുനിന്ന് എത്തിയ ബൈക്കിൽ എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ രാധാകൃഷ്ണൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ശരണ്യ. മക്കൾ: ധനശ്രീ, വിജയശ്രീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Biker dies in accident
Next Story