Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് യാത്രികൻ ടിപ്പർ...

ബൈക്ക് യാത്രികൻ ടിപ്പർ ഇടിച്ചു മരിച്ചു

text_fields
bookmark_border
Accident Death
cancel

നേമം: അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരുമ്പഴുതൂർ കീളിയോട് ആര്യശാലകോണം തെക്കുംകര വീട്ടിൽ ബി.എ ക്രിഫ്സ് (ബൈജുലാൽ- 47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടര മണിക്ക് നരുവാമൂട്- മുക്കംപാലമൂട് റോഡിൽ പാലപ്പൊറ്റ വളവിലാണ് അപകടം.

കൈമനത്തെ ടൂവീലർ ഷോറൂമിലെ ജീവനക്കാരനായ ക്രിഫ്സ് ജോലിക്കു വരുമ്പോൾ അതേ ദിശയിൽ അമിത വേഗതയിൽ വന്ന ടിപ്പർ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ക്രിഫ്സിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: എസ്. പ്രീത (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കേരള പൊലീസ്, പട്ടം) മക്കൾ: വൈഗ, വൈഷ്ണവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Show Full Article
TAGS:Accident DeathNemom
News Summary - Biker dies after being hit by tipper
Next Story