ബൈക്ക് മോഷണം; പ്രതികള്‍ പിടിയില്‍
text_fieldsഅറസ്റ്റിലായ പ്രതികൾ
നിലമ്പൂർ: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ യുവാക്കള്‍ വഴിക്കടവ് പൊലീസിെൻറ പിടിയിലായി. മരുത കാഞ്ഞിരത്തിങ്ങല്‍ കുറ്റി ഒഴത്തില്‍ ഗിരി പ്രകാശ് എന്ന അഹമ്മദ് അജ്മല്‍ (21), തണ്ണിക്കടവ് സ്വദേശി വാരിയത്തോടിക അജ്മല്‍ എന്ന കുഞ്ഞാണി (19) എന്നിവരെയാണ് വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ പി. അബ്ദുല്‍ ബഷീറും സംഘവും അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി വഴിക്കടവ് നരിവാലമുണ്ടയിലെ ഒരു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കാണ് ഇരുവരും മോഷ്ടിച്ചത്. നിലമ്പൂര്‍ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കൂടുതല്‍ കേസില്‍ ഉള്പ്പെട്ടവരാണോയെന്നകാര്യം അന്വേഷിക്കാൻ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ക്ക് പുറമെ എസ്.ഐ ശിവന്, സീനിയര്‍ സി.പിഒമാരായ സുധീര്‍, അബൂബക്കര്‍, സി.പി.ഒമാരായ റിയാസ് അലി, ഉണ്ണികൃഷ്ണന് കൈപ്പിനി, പി.കെ.എസ്. പ്രശാന്ത് കുമാര്‍ എന്നിവരാണ് കേസിെൻറ തുടരന്വേഷണം നടത്തുന്നത്.