Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ലയിൽ ട്രാഫിക്​...

തിരുവല്ലയിൽ ട്രാഫിക്​ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര​െൻറ ​ബൈക്ക്​ പട്ടാപ്പകൽ മോഷ്​ടിച്ചു

text_fields
bookmark_border
thiruvalla-bike
cancel

തിരുവല്ല: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര​​​െൻറ ബൈക്കുമായി പട്ടാപ്പകൽ മോഷ്​ടാവ് കടന്നു. തിരുവല്ല ​പൊലീസ് സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ബൈക്കാണ് മോഷണം പോയത്. ഞായറാഴ്​ച ഉച്ചക്ക്​ ഒന്നിന്​ നഗരമധ്യത്തിലെ എസ്.സി.എസ് ജംഗ്‌ഷനിലായിരുന്നു സംഭവം. 

ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുമ്പിലാണ്​ വെച്ചിരുന്നത്​. പെട്രോൾ ടാങ്കിന്​ മുകളിലെ​ ബാഗിലായിരുന്നു താക്കോൽ​. പൊലീസുകാരൻ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ബൈക്കിൽ യുവാവ് ഇരിക്കുന്നത് കണ്ടിരുന്നു. 

ഇയാൾ ജോലിക്കിടെ ദാഹമകറ്റാൻ പോയസമയം താക്കോലെടുത്ത് യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു. വെള്ളംകുടിച്ച് തിരികെയെത്തിയപ്പോൾ ബൈക്ക് കാണാനുണ്ടായിരുന്നില്ല. തുടർന്ന്  ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 

എസ്.സി.എസ് ജംഗ്ഷനിലേതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന്​ സമീപത്തെ ബാറിൽ യുവാവ് ബൈക്കുമായി എത്തിയ ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവം പൊലീസിന് നാണക്കേടുണ്ടാക്കുമെന്നതിനാൽ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരടക്കം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policethiruvallatheftbiketraffic police
News Summary - bike theft in thiruvalla police
Next Story