Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാലയൻ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
nandulalu
cancel

വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24)വിനെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ യുവാവിന്‍റെ രണ്ടരലക്ഷം വിലമതിക്കുന്ന റോയൽ എൻഫീൽഡ് ബൈക്കാണ് മോഷ്ടിച്ചത്.

വൈക്കത്ത് കെ.എസ്.ഇ.ബി ജീവനക്കാരനായ യുവാവ് ഓഫിസിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. വൈക്കം പൊലീസ് അന്വേഷണത്തിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ബൈക്ക് ഇയാളുടെ വീടിനു സമീപത്ത് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bike theft case accused arrested
Next Story