Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിൽ അഭ്യാസ...

ബൈക്കിൽ അഭ്യാസ പ്രകടനം; ആറുപേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

text_fields
bookmark_border
മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി കോഴിക്കോട് മാനാഞ്ചിറ ഹെഡ് പോസ്റ്റ്‌ ഓഫിസ് പരിസരത്ത് നടത്തിയ ഡ്രങ്കൻ ഡ്രൈവിങ് ചെക്കിങ്
cancel
camera_alt

മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി കോഴിക്കോട് മാനാഞ്ചിറ ഹെഡ് പോസ്റ്റ്‌ ഓഫിസ് പരിസരത്ത് നടത്തിയ ഡ്രങ്കൻ ഡ്രൈവിങ് ചെക്കിങ്

കോ​ഴി​ക്കോ​ട്: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈക്കിൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തിയ ആ​റു​പേ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചും എ.​ഐ കാ​മ​റ​യി​ൽ കു​റ്റ​കൃ​ത്യം പ​തി​യാ​തി​രി​ക്കാ​ൻ ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ചു​കൊ​ണ്ട് അ​മി​ത വേ​ഗ​ത്തി​ലും മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് ന​ട​പ​ടി. കോ​ഴി​ക്കോ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ ബി. ​ഷെ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​കാ​ശ് എ​സ്. ഷാ​ജു, പി.​കെ. മു​സ്ത​ഫ, മു​ഹ​മ്മ​ദ് ഷി​മാ​സ്, എ​ൻ.​എ​ച്ച്. ബി​സ്മി​ത്, അ​ദ്വൈ​ത് വി​ശ്വ​നാ​ഥ​ൻ, എം.​ബി. ഫ​ഹീം എ​ന്നി​വ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സാ​ണ് സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്.

ഫ​റോ​ക്ക് പോ​സ്റ്റോ​ഫി​സി​നു സ​മീ​പ​ത്ത് കാ​ർ റേ​സി​ങ് ന​ട​ത്തി അ​പ​ക​ടം വ​രു​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ന്റെ ലൈ​സ​ൻ​സ് ഫ​റോ​ക്ക് ജോ​യ​ന്റ് ആ​ർ.​ടി.​ഒ പി.​ആ​ർ. മ​നു ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്‍പെ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി ഡ്രൈ​വി​ങ് സ്കൂ​ൾ ന​ട​ത്തി​യ​തി​ന് കോ​ഴി​ക്കോ​ട്ടെ ത​നി​മ ഡ്രൈ​വി​ങ് സ്കൂ​ളി​ന്റെ ലൈ​സ​ൻ​സ് കോ​ഴി​ക്കോ​ട് ആ​ർ.​ടി.​ഒ പി.​ആ​ർ. സു​മേ​ഷ് സ​സ്‍പെ​ൻ​ഡ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പൊ​ലീ​സും സം​യു​ക്ത​മാ​യി പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ്, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, മാ​നാ​ഞ്ചി​റ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് പ​രി​ശോ​ധി​ച്ചു. നാ​ലു​പേ​രെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendeddriving licenseKozhikode News
News Summary - bike; The driving license of six people was suspended
Next Story