‘പൊലീസ് പരിശോധനയുണ്ട്’ ബൈക്കിന്റെ ലൈറ്റടിച്ച് മുന്നറിയിപ്പ് നൽകിയത് സി.ഐക്ക്; യുവാവിന് ‘പണികിട്ടി’
text_fieldsഎടപ്പാൾ: എതിരെ വന്ന ബൈക്കിന് പൊലീസ് പരിശോധനയുണ്ടെന്ന് സൂചന നൽകി ലൈറ്റിട്ട് സിഗ്നല്‍ കൊടുത്ത യുവാവ് കുടു ങ്ങി. എതിരെ ബൈക്കിൽ വന്നത് സി.ഐ ആയിരുന്നുവെന്ന് മാത്രം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ എടപ്പാള്‍ നടുവട്ടത്ത ാണ് സംഭവം.
പൂക്കരത്തറ സ്വദേശിയായ യുവാവ് ലോക്ക് ഡൗണ്‍ ലംഘിച്ച് അഞ്ചു മണിക്ക് ശേഷം പെട്രോള്‍ അടിക്കാനാണ് നടുവട്ടത്ത് എത്തിയത്. പൊലീസ് വാഹനം കണ്ട് ബൈക്ക് തിരിച്ച യുവാവ് എതിരെ വന്ന മറ്റൊരു ബൈക്കിന് പൊലീസ് പരിശോധന ഉണ്ടെന്ന രീതിയില്‍ ലൈറ്റിട്ട് സിഗ്നല്‍ നല്‍കുകയായിരുന്നു.
എതിരെ ബൈക്കില്‍ വന്നിരുന്നത് ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കല്‍ ആണെന്ന വിവരം അറിയാതെയാണ് സിഗ്നൽ നൽകിയത്. സി.ഐ യുവാവിെൻറ ബൈക്കിനടുത്ത് എത്തിയതോടെയാണ് ഇയാൾക്ക് അമളി മനസിലായത്. പിന്നീട് പൊലീസെത്തി ബൈക്ക് കസ്റ്റഡിയില്‍ എടുക്കുകയും യുവാവിനെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
