Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിലെത്തി കവർച്ച:...

ബൈക്കിലെത്തി കവർച്ച: പ്രതികൾ പിടിയിൽ

text_fields
bookmark_border
Bike robbery: Defendants arrested
cancel
camera_alt

അ​ൻ​സാ​ർ, ഹ​ഫി​ൻ

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി ആ​ക്ര​മി​ച്ച്​ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ൻ​സാ​ർ (25), പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹ​ഫി​ൻ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി 31ന് ​രാ​ത്രി 9.30നാ​ണ്​ സം​ഭ​വം.

പാ​ല​ക്കാ​ട് മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​ല്ല​ശ്ശ​ന സ്വ​ദേ​ശി റി​ജു​വി​നെ തോ​ട്ടി​ങ്ങ​ൽ​വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യും നാ​ല് പ​വ​ൻ സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യു​മാ​യി​രു​ന്നു. ​തു​ട​ർ​ന്ന്​ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി.

പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്​​ദു​ൽ മു​നീ​ർ, സ​ബ് ഇ​ൻ​സ് പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, പ്ര​ബേ​ഷ​ന​റി എ​സ്.​െ​എ ഷു​ഹൈ​ബ്, ജി.​എ​സ്.​െ​എ ഉ​ദ​യ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ എ​ച്ച്. ഷാ​ജ​ഹാ​ൻ, വി​നോ​ദ്, വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestBike robberypoliceDefendant
News Summary - Bike robbery: Defendants arrested
Next Story