Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യങ്കാവിൽ പിക് അപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

text_fields
bookmark_border
Aryankavu bike Accident
cancel

പുനലൂർ : കൊല്ലം ആര്യങ്കാവിൽ പിക് അപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന പത്ത് വയസുകാരനെ ഗുരുതര നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. തമിഴ്നാട്ടിലേക്ക് പോയ പിക് അപ്പ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും അടുത്തുള്ള വീട്ട് മുറ്റത്തേക്ക് തെറിച്ചു വീണു.

ബൈക്ക് പൂർണമായും തകർന്നു.അപകടത്തിലായവരെ തിരിച്ചറിഞ്ഞില്ല. തെന്മല പൊലീസ് എത്തി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bike rider dies after being hit by a pickup in Aryankavu , Kollam
Next Story